LiveTV

Live

Kerala

മീഡിയവൺ 'ബ്രേവ് ഹാർട്ട്' പുരസ്കാര പ്രഖ്യാപനം നാളെ

സംഘടനകളും വ്യക്തികളുമടക്കം മുപ്പതോളം പേരാണ് അവസാന പട്ടികയിലുള്ളത്.

മീഡിയവൺ  'ബ്രേവ് ഹാർട്ട്' പുരസ്കാര പ്രഖ്യാപനം നാളെ

കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികൾക്ക് തണലായി നിന്നവരെ ആദരിക്കാൻ 'മീഡിയവൺ ന്യൂസ്' ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്' പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും,. ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരാണ് ജേതാക്കളെ പ്രഖ്യാപിക്കുക. സംഘടനകളും വ്യക്തികളുമടക്കം മുപ്പതോളം പേരാണ് അവസാന പട്ടികയിലുള്ളത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ, ഗായിക കെ എസ് ചിത്ര, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരാണ് ജേതാക്കളെ പ്രഖ്യാപിക്കുക. ബുധനാഴ്ച രാത്രി 10.45ന് അതായത് യു എ ഇ സമയം ഒമ്പതേകാലിന് പ്രഖ്യാപന ചടങ്ങ് 'മീഡിയവൺ ന്യൂസ്' തൽസമയം സംപ്രേഷണം ചെയ്യും. പ്രേക്ഷകരിൽ നിന്ന് ലഭിച്ച ആയിരത്തിലേറെ നാമനിർദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മുപ്പതോളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് അവസാന പട്ടികയിലുള്ളത്. ജേതാക്കൾക്ക് അടുത്ത ദിവസങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ പുരസ്കാരങ്ങൾ കൈമാറും.

യു എ ഇയിൽ നിന്നാണ് ആദ്യ ഘട്ടത്തിലെ ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിബദ്ധതയുടെ മാറ്റ് വിളിച്ചറിയിച്ച കാലഘട്ടമായിരുന്നു ഗൾഫിലെ ലോക്ക്ഡൗൺ കാലം. കോവിഡ് ബാധിതര്‍ക്ക് ചികിൽസ ലഭ്യമാക്കാനും ശമ്പളവും ജോലിയും നഷ്ടപ്പെട്ട് ദുരിതത്തിലായ ആയിരങ്ങൾക്ക് ഭക്ഷണമെത്തിക്കാനും ഈ കാലയളവിൽ കർമ്മരംഗത്തിറങ്ങിയവർ നിരവധിയാണ്. ഇവരിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പ്രതീക്ഷയായി മാറിയവർക്ക് അർഹമായ ആദരമർപ്പിക്കാനാണ് 'മീഡിയവൺ ന്യൂസ്' ബ്രേവ് ഹാർട്ട്' അവാർഡ് ഏർപ്പെടുത്തിയത്.