LiveTV

Live

Kerala

ലൈഫ് ക്രമക്കേട്: സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജികളില്‍ ഹൈക്കോടതി വിധി ഇന്ന്

കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദം

ലൈഫ് ക്രമക്കേട്: സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജികളില്‍ ഹൈക്കോടതി വിധി ഇന്ന്

വടക്കാഞ്ചേരിയിലെ പദ്ധതിക്കെതിരായ സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും യൂനിടാക് എം.ഡി സന്തോഷ് ഈപ്പനും ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി.ജി അരുണിന്‍റെ ബെഞ്ച് രാവിലെ പത്തേകാലിന് ആണ് കേസിൽ വിധി പറയുക.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് അധികാരമില്ലെന്നാണ് സർക്കാരിന്‍റെ വാദം. സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ സഹായം സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് സഹായം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് കേസ് നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്‍റെ വാദം. തങ്ങള്‍ക്കെതിരെ ഈ വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് യുനിടാകും വാദിക്കുന്നു.