LiveTV

Live

Kerala

വെള്ളാപ്പള്ളിക്കെതിരെ ലീഗ് മുഖപത്രത്തിന്‍റെ എഡിറ്റോറിയല്‍

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരായ വെള്ളാപ്പള്ളിയുടെ പ്രതികരണത്തെ വിമർശിച്ച് ലീഗ് മുഖപത്രം.

വെള്ളാപ്പള്ളിക്കെതിരെ ലീഗ് മുഖപത്രത്തിന്‍റെ എഡിറ്റോറിയല്‍

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരായ വെള്ളാപ്പള്ളിയുടെ പ്രതികരണത്തെ വിമർശിച്ച് ലീഗ് മുഖപത്രം. ഗുരുവിന്‍റെ ആശയങ്ങളെ വക്രീകരിച്ച് നേരത്തേയും സ്വർഥ സാമ്പത്തിക നേട്ടങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ളയാളാണ് വെള്ളാപ്പള്ളി നടേശനെന്ന് ചന്ദ്രിക‍. വെള്ളാപ്പള്ളിയിൽ ബിജെപി പ്രേമവും പിണറായി ഭക്തിയും ന്യൂനപക്ഷവിരുദ്ധതയും ഒരേസമയം കാണുന്നു. നേരത്തെ കൊണ്ടുനടക്കുന്ന വർഗീയതയുടെയും ഇസ്‍ലാം വിരുദ്ധതയുടെയും പ്രശ്നമാണ് പ്രസ്താവനക്ക് പിന്നിലെന്നും വെള്ളാപ്പള്ളി നടത്തുന്നത് ഗുരു നിഷേധമാണെന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.

ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സര്‍വകലാശാലയല്ല ഇത്. ആ വ്യക്തിയുടെ മഹത്വം വരും തലമുറയിലേക്ക് കൂടി സന്നിവേശിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. അത് മനസ്സിലാക്കാതെ, ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള സര്‍വകലാശാലയുടെ വിസി നാരായണഗുരുവിന്‍റെ സമുദായത്തില്‍ പിറന്ന ആളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളുവെന്നും ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു.

മുസ്‍ലിം വിസിയായതാണ് പ്രശ്നമെങ്കില്‍ നിലവില്‍ ഒരൊറ്റ മുസ്‍ലീമും കേരളത്തില്‍ വിസിമാരായിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് മാത്രമാണ് മുസ്‍ലിം സമുദായത്തില്‍ നിന്ന് വിസിമാരുണ്ടായിട്ടുള്ളത്. ഇതരസമുദായക്കാരും അവിടെ വിസിമാര്‍ ആയിരുന്നിട്ട്. അത് ആരും എതിര്‍ട്ടില്ലെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് രണ്ട് തൊഴിലാളികള്‍ അഴുക്കുചാലിനകത്ത് കുടുങ്ങിയപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൌഷാദ് എന്ന മനുഷ്യസ്നേഹിയെവരെ വിമര്‍ശിച്ച ആളില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനെന്നും എഡിറ്റോറിയല്‍ എടുത്ത് പറഞ്ഞിരിക്കുന്നു.