LiveTV

Live

Kerala

ഫോര്‍ട്ട് കൊച്ചിയിലെ പൊലീസ് മര്‍ദ്ദനത്തിന് കാരണം രാഷ്‍ട്രീയ വൈരാഗ്യമെന്നാരോപണം

സുനില്‍ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയുള്‍പ്പെടെയുളളവരെ തിരഞ്ഞ് പിടിച്ച് മര്‍ദിച്ചതാണെന്ന ആരോപണമാണ് പ്രദേശത്തെ സി.പി.എം നേതൃത്വം ഉന്നയിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ പൊലീസ് മര്‍ദ്ദനത്തിന് കാരണം രാഷ്‍ട്രീയ വൈരാഗ്യമെന്നാരോപണം

എറണാകുളം ഫോർട്ട് കൊച്ചിയിൽ യുവാക്കൾക്ക് നേരെ പൊലീസ് മര്‍ദനം ഉണ്ടായത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാരോപണം. സുനില്‍ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം. ഡിവൈഎഫ്ഐ പ്രവര്‍ത്തരെയുള്‍പ്പെടെയുളളവരെ തിരഞ്ഞ് പിടിച്ച് മര്‍ദിച്ചതാണെന്ന ആരോപണമാണ് പ്രദേശത്തെ സിപിഎം നേതൃത്വം ഉന്നയിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ യുവാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ സുനില്‍ കുമാര്‍ എന്ന പൊലീസുകാരനെതിരെയാണ് ആരോപണം. മട്ടാഞ്ചേരി സ്വദേശിയായ ഇദ്ദേഹം നേരത്തെ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്നുവെന്നും പ്രാദേശിക സിപിഎം നേതൃത്വം ആരോപിക്കുന്നു. കയ്യില്‍ കിട്ടിയ പട്ടികക്കഷ്ണം ഉള്‍പ്പെടെ ഉപയോഗിച്ച് യുവാക്കളെ മര്‍ദിച്ചുവെന്നും ആരോപണമുണ്ട്.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരായ വെള്ളാപ്പള്ളിയുടെ പ്രതികരണത്തെ വിമർശിച്ച് ലീഗ് മുഖപത്രം.

സുനില്‍ കുമാര്‍ ഉള്‍പ്പെടെയുളള പൊലീസുകാര്‍ക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തില്‍ എസിപി വിജയകുമാറിന്‍റെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്.

ഫോർട്ട് കൊച്ചി നെല്ലുകടവിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്ക് പൊലീസ് മർദനം മൂലമല്ലെന്നാണ് ഫോർട്ട് കൊച്ചി സിഐ പറയുന്നത്. യുവാക്കൾ പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതാണ് പരിക്കിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.