LiveTV

Live

Kerala

ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹരജിയില്‍ വിധി നാളെ

ജസ്റ്റിസ് വി.ജി അരുണിന്‍റെ ബെഞ്ച് രാവിവെ 10.15 നാണ് കേസില്‍ വിധി പറയുക

ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹരജിയില്‍ വിധി നാളെ

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് വി.ജി അരുണിന്‍റെ ബെഞ്ച് രാവിവെ 10.15 നാണ് കേസില്‍ വിധി പറയുക. കോടതി ആരംഭിച്ച് ആദ്യ ലിസ്റ്റില്‍ തന്നെയാണ് ഈ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുണിടാക്ക് പണം വാങ്ങിത് എഫ്.സി.ആര്‍.എ ലംഘനമാണ്. അതുകൊണ്ട് തന്നെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളണമെന്നാണ് സി.ബി.ഐ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.