LiveTV

Live

Kerala

ക്രിക്കറ്റ് കളിക്കിടെ യുവാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനം: അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി

ക്രിക്കറ്റ് കളിക്കിടെ യുവാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനം: അഞ്ചുപേര്‍ക്ക്  പരിക്ക്, ഒരാളുടെ നില ഗുരുതരം

ഫോർട്ട് കൊച്ചിയിൽ യുവാക്കൾക്ക് പൊലീസ് മർദനമെന്ന് പരാതി. ഫോർട്ട് കൊച്ചി നെല്ലുകടവിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. പരിക്ക് പൊലീസ് മർദനം മൂലമല്ലെന്നാണ് ഫോർട്ട് കൊച്ചി സിഐ പറയുന്നത്. യുവാക്കൾ പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതാണ് പരിക്കിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കതിരെ നടപടിയെടുക്കുമെന്ന് എസിപി വിജയകുമാർ അറിയിച്ചു.