LiveTV

Live

Kerala

മെഷർമെന്‍റ് ബുക്കുകൾ കാണാതായി: ഷൊർണ്ണൂർ സർക്കാർ പ്രസിൽ തിരിമറി

മൂന്നെണ്ണം കാണാതായതിനാല്‍ സ്റ്റോക്ക് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് സ്റ്റോർ കീപ്പർ സെപ്തംബര്‍ 22ന് ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ ഈ ഫയല്‍ തന്നെ ഇപ്പോള്‍ കാണാതായെന്നും സ്റ്റോര്‍ കീപ്പര്‍

മെഷർമെന്‍റ്  ബുക്കുകൾ കാണാതായി: ഷൊർണ്ണൂർ സർക്കാർ പ്രസിൽ തിരിമറി

പാലക്കാട് ഷൊർണ്ണൂർ ഗവൺമെന്‍റ് പ്രസിൽ നിന്ന് മെഷർമെന്‍റ് ബുക്കുകൾ കാണാതായി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പണം കരാറുകാരന് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് സമര്‍പിക്കുന്ന രേഖയാണ് കാണാതായത്. മൂന്ന് മെഷർമെന്‍റ് ബുക്ക് ജില്ലാ ഫോംസ് ഓഫീസറാണ് എടുത്തതെന്ന് ചൂണ്ടിക്കാട്ടി സ്റ്റോർ കീപ്പർ അച്ചടി ഡയറക്ടർക്ക് പരാതി നൽകി. മീഡിയവൺ എസ്ക്യൂസീവ്.

സര്‍ക്കാര്‍ വകുപ്പുകളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് സുപ്രധാന രേഖയായി പരിഗണിക്കുന്നതാണ് എം ബുക്ക് എന്നറിയപ്പെടുന്ന മെഷർമെന്‍റ് ബുക്ക്. ഷൊര്‍ണൂര്‍ പ്രസിൽ നിന്ന് പാലക്കാട് ജില്ലാ ഫോംസ് സ്റ്റോറിലേക്ക് 300 മെഷർമെന്‍റ് ബുക്ക് അയച്ചത് കഴിഞ്ഞ മാസം 15ന്. സ്റ്റോറ്‍ കീപ്പര്‍ കെട്ടുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ മൂന്നെണ്ണത്തിന്‍റെ കുറവ് കണ്ടെത്തി. പ്രസില്‍നിന്ന് അയച്ച കെട്ടുകളില്‍ ഒരെണ്ണം സ്റ്റോറിലെത്തിയത് പൊട്ടിച്ച നിലയിലായിരുന്നു. വണ്ടിയില്‍നിന്ന് ഇറക്കുമ്പോള്‍ ജില്ലാ ഫോംസ് ഓഫീസര്‍ പി .വിജയകുമാർ മൂന്ന് എം ബുക്ക് എടുത്തുവെന്ന് അറ്റന്‍റര്‍ വിശദീകരണം നല്‍കി. താനെടുത്ത ബുക്കുകള്‍ ഇറിഗേഷന്‍ വകുപ്പിന് നല്‍കിയെന്നാണ് ജില്ലാ ഓഫീസറുടെ വിശദീകരണം എന്നും സ്റ്റോര്‍ കീപ്പറുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം ജില്ലാ ഫോംസ് ഓഫീസർ നിഷേധിച്ചു.

1986, 1987, 1988 എന്നീ നമ്പര്‍ പുസ്തകങ്ങളാണ് കാണാതായത്. മൂന്നെണ്ണം കാണാതായതിനാല്‍ സ്റ്റോക്ക് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് സ്റ്റോർ കീപ്പർ സെപ്തംബര്‍ 22ന് ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ ഈ ഫയല്‍ തന്നെ ഇപ്പോള്‍ കാണാതായെന്നും സ്റ്റോര്‍ കീപ്പര്‍ അച്ചടി വകുപ്പ് ഡയറക്ടർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.