LiveTV

Live

Kerala

ഡിജിറ്റലായത് 45000 ക്ലാസ് മുറികള്‍ ; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം

പൊതു വിദ്യാഭ്യാസ മേഖല തകരുന്നുവെന്ന ആശങ്ക മാറ്റിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റലായത് 45000 ക്ലാസ് മുറികള്‍ ; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം

പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം . 45,000 ക്ലാസ് മുറികളെ ഹൈടെക്ക് ആക്കി മാറ്റുന്ന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ മേഖല തകരുന്നുവെന്ന ആശങ്ക മാറ്റിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായാണ് 45000 ക്ലാസ് മുറികളാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയത്. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 11,275 സ്കൂളുകളില്‍ ഹൈടെക്ക് ലാബുകളും പൂര്‍ത്തിയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബി സഹായത്തോടെയാണ് ഹൈടെക് സ്മാര്‍ട്ട് ക്ലാസ് പദ്ധതി നടപ്പിലാക്കിയത്.

നാടിന്‍റെ മുഴുവന്‍ സഹകരണത്തോടെയാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് പദ്ധതി പൂര്‍ത്തീകരണം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേട്ടങ്ങളെ മറ്റ് താല്‍പര്യങ്ങള്‍ വെച്ച് മറച്ച് വെയ്ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശകരെ ഓര്‍മ്മപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ തലങ്ങളിലും പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടന്നു.

സ്കൂളുകള്‍ സ്മാര്‍ട്ടാക്കുന്നതിനായി അതിവേഗ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായി. പരാതി പരിഹാരത്തിന് വെബ് പോർട്ടലും കോൾ സെന്‍ററുമുണ്ട്. അടിസ്ഥാന സൌകര്യമൊരുക്കാന്‍ 730 കോടിരൂപയാണ് ചെലവഴിച്ചത്. കിഫ്ബിയില്‍ നിന്ന് മാത്രം 595 കോടി രൂപ വിദ്യാഭ്യാസ മേഖലക്കായി മാറ്റി.