LiveTV

Live

Kerala

കോണ്‍സുലേറ്റ് ജനറലിനൊപ്പം മുഖ്യമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്

2017ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം

കോണ്‍സുലേറ്റ് ജനറലിനൊപ്പം മുഖ്യമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്

2017ല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത്.

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് ശിവശങ്കറിനെയാണെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചതെന്നും സ്വപ്ന നല്‍കിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രി അനൗദ്യോഗികമായാണ്‌ ഇക്കാര്യം അറിയിച്ചത്, ഇതിന് ശേഷം കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ ശിവശങ്കര്‍ വിളിച്ചിരുന്നു, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം താനും പിന്നീട് ശിവശങ്കറിനെ വിളിച്ചിരുന്നു ഇങ്ങനെ ബന്ധം വളര്‍ന്നതെന്നും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.