LiveTV

Live

Kerala

പാല വിട്ടുനൽകില്ലെന്ന് എൻ.സി.പി, പാലയില്ലെങ്കില്‍ തങ്ങളില്ലെന്ന് ജോസ് കെ മാണി ; സി.പി.എമ്മിന് തലവേദന കൂടുന്നു

അഭിമാന മണ്ഡലമായ പാലയില്ലാതെ ഇടതുമുന്നണിയിലേക്കില്ലെന്ന നിലപാടാണ് തുടക്കം മുതൽ ജോസ് കെ. മാണി പക്ഷത്തിന്. കെ.എം മാണിക്ക് പാല ഭാര്യയാണെങ്കിൽ തനിക്കത് ചങ്കാണെന്ന് എൻ.സി.പി നേതാവ് മാണി സി കാപ്പൻ

പാല വിട്ടുനൽകില്ലെന്ന് എൻ.സി.പി, പാലയില്ലെങ്കില്‍ തങ്ങളില്ലെന്ന് ജോസ് കെ മാണി ; സി.പി.എമ്മിന് തലവേദന കൂടുന്നു

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് എൽ.ഡി.എഫ് പ്രവേശനത്തിന് മുന്നേ പാല സീറ്റ് വിട്ടുനൽകില്ലെന്ന് എൻ.സി.പി പ്രഖ്യാപിച്ചതോടെ വിഷയം മുന്നണിക്ക് കീറാമുട്ടിയായി. മാണിയില്ലാത്ത കാലത്ത് പാല മണ്ഡലം വൈകാരിക പ്രശ്നമായി ഉയർത്തേണ്ടെന്ന് എൻ.സി.പിയും പാല വിട്ടുള്ള പ്രവേശനത്തിന് തങ്ങളില്ലെന്ന് ജോസ് വിഭാഗവും പറയുന്നു. ഇതോടെ രമ്യമായ പരിഹാരം തേടുകയാണ് എൽഡിഎഫ്. ഒന്ന് കൈവിട്ടെങ്കിലും പരമ്പരാഗതമായി കയ്യിലുള്ളത് കൈവിട്ട കളിക്ക് ഇല്ലെന്നാണ് ജോസ് പക്ഷ നിലപാട്.

പാർട്ടിയുടെ അഭിമാന മണ്ഡലമായ പാലയില്ലാതെ ഇടതുമുന്നണിയിലേക്കില്ലെന്ന നിലപാട് തുടക്കം മുതൽ പരസ്യമാക്കിയാണ് എൽ.ഡി.എഫ് പ്രവേശന ചർച്ച നടത്തുന്നത്. കെ.എം മാണിക്ക് പാല ഭാര്യയാണെങ്കിൽ തനിക്കത് ചങ്കാണെന്ന് എൻ.സി.പി നേതാവ് മാണി സി കാപ്പൻ തിരിച്ചടിച്ചു. രാജ്യസഭ ആർക്കു വേണമെന്നും മാണി സി കാപ്പൻ ചോദിക്കുന്നു.

ഇടതു മുന്നണിപ്രവേശനം ഉറപ്പാക്കി നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ജോസ് വിഭാഗം ഏക ദേശ ധാരണയിലായതോടെയാണ് എൻ.സി.പി നിലപാട് കടുപ്പിക്കുന്നത്. സിറ്റിംഗ് സീറ്റ് എന്ന മാനദണ്ഡമാണ് എൻ.സി.പിയുടെ അകകാശവാദം. ഇരുപാർട്ടികളും നിലപാടിൽ ഉറച്ചതോടെ ഇടതു മുന്നണി നേതൃത്വത്തിന് തലവേദന കൂടുകയാണ്.