LiveTV

Live

Kerala

'മാണി സാറിന് പാല ഭാര്യയായിരുന്നെങ്കില്‍ എനിക്ക് ചങ്ക്' വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് മാണി സി കാപ്പന്‍

പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം

'മാണി സാറിന് പാല ഭാര്യയായിരുന്നെങ്കില്‍ എനിക്ക് ചങ്ക്' വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് മാണി സി കാപ്പന്‍

പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച് മാണി സി കാപ്പന്‍. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന്‍ ചോദിച്ചു. പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ് വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു, എന്‍സിപി ജയിച്ചൊരു സീറ്റും വിട്ടുകൊടുക്കില്ല, വിട്ടുകൊടുത്തരു ചര്‍ച്ചക്കില്ല, മാണി സാര്‍ ജയിച്ച പാലയല്ല ഇപ്പോ, അതൊക്കെ മാറി, ഓരോ മത്സരത്തിലും മാണിയുടെ ഭൂരിപക്ഷം കുറക്കുകയായിരുന്നു, അതിനാല്‍ ജോസ് കെ മാണിക്ക് വലിയ വൈകാരികതയുടെ ആവശ്യമൊന്നുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒന്ന് കൈവിട്ടെങ്കിലും പരമ്പരാഗതമായി കയ്യിലുള്ളത് കൈവിട്ട കളിക്ക് ഇല്ലെന്നാണ് ജോസ് പക്ഷ നിലപാട്. പാർട്ടിയുടെ അഭിമാന മണ്ഡലമായ പാലയില്ലാതെ ഇടതുമുന്നണിയിലേക്കില്ലെന്ന നിലപാട് തുടക്കം മുതൽ പരസ്യമാക്കിയാണ് ജോസ് വിഭാഗം എൽഡിഎഫ് പ്രവേശന ചർച്ച നടത്തുന്നത്. പാല ഹൃദയമാണെന്നാണ് ജോസ് പക്ഷം എം.എല്‍എ എന്‍ ജയരാജ് പറയുന്നത്.

എന്നാല്‍ പാല സീറ്റിനെകുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്നത് സാങ്കല്‍പ്പിക ചര്‍ച്ചകളാണ്, രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച ശേഷം ചര്‍‌ച്ചയാവാമെന്നും രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.