LiveTV

Live

Kerala

കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്‍റെ മൊഴി തൃപ്തികരമല്ലെന്ന് സൂചന

പ്രതികളുമായുള്ള ബന്ധം, പണമിടപാടിലെ ദുരൂഹത എന്നവിയിലാണ് കൃത്യമായ മറുപടി ശിവശങ്കര്‍ നല്‍കാതിരുന്നത്

കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്‍റെ മൊഴി തൃപ്തികരമല്ലെന്ന് സൂചന

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ മൊഴി തൃപ്തികരമല്ലെന്ന് സൂചന. പ്രതികളുമായുള്ള ബന്ധം, പണമിടപാടിലെ ദുരൂഹത എന്നവിയിലാണ് കൃത്യമായ മറുപടി ശിവശങ്കര്‍ നല്‍കാതിരുന്നത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകുബോള്‍ മൊഴിക്കള്‍ക്ക് ആധാരമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നിർദ്ദേശം. രണ്ട് ദിവസങ്ങളിലായി 23 മണിക്കൂറാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

ആദ്യം മൊഴിയെടുത്തപ്പോള്‍ പ്രതികളുമായി സൌഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റു കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നുമായിരുന്നു ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വാട്സ് അപ്പ് ചാറ്റടക്കമുള്ള ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കിയില്ലെന്നാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഒപ്പം പണമിടപാടുകളടക്കം നടന്നിരുന്നതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാറ്റേഡ് അകൌണ്ടന്‍റ് വേണുഗോപാലുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റ് അടക്കമുള്ള കാര്യത്തില്‍ ശിവശങ്കര്‍ കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. കസ്റ്റംസ് അന്വേഷിക്കുന്ന മൂന്ന് കേസിലേയും

വിവരങ്ങളാണ് രണ്ട് ദിവസമായി നടന്ന ചോദ്യം ചെയ്യലില്‍ ഉണ്ടായിരുന്നത്. സ്വപ്നയില്‍ നിന്നും സന്ദീപില്‍ നിന്നും അവസാനമെടുത്ത മൊഴികള്‍ കൂടി പരിശോധിച്ചാകും ശിവശങ്കറിന്‍റെ അടുത്ത ചോദ്യം ചെയ്യല്‍. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച ഹാജരാകുബോള്‍ നല്‍കിയ മൊഴികള്‍ക്ക് ആധാരമായ തെളിവുകള്‍ കൂടി ശിവശങ്കര്‍ ഹാജരാക്കേണ്ടി വരും.