LiveTV

Live

Kerala

കോടതി നിര്‍ദേശിച്ചിട്ടും തിരുവനന്തപുരം നഗരസഭ വീട് നല്‍കുന്നില്ലെന്ന് പരാതി

വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനായി ലൈഫ് മിഷന്‍ പദ്ധതി തുടങ്ങിയപ്പോഴാണ് ദമയന്തിയും സുശീലയും അപേക്ഷ നല്‍കിയത്. അനുകൂലമായ കോടതി ഉത്തരവ് വന്ന് രണ്ടുവര്‍ഷമായിട്ടും നഗരസഭ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.

കോടതി നിര്‍ദേശിച്ചിട്ടും തിരുവനന്തപുരം നഗരസഭ വീട് നല്‍കുന്നില്ലെന്ന് പരാതി

കോടതി വീട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും തിരുവനന്തപുരം നഗരസഭ വീട് നല്‍കുന്നില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശികളായ ദമയന്തിയും സുശീലയുമാണ് മൂന്ന് വര്‍ഷത്തിലധികമായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇവര്‍ക്ക് അനുകൂലമായ കോടതി ഉത്തരവ് വന്ന് രണ്ടുവര്‍ഷമായിട്ടും നഗരസഭ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.

വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനായി ലൈഫ് മിഷന്‍ പദ്ധതി തുടങ്ങിയപ്പോഴാണ് ദമയന്തിയും സുശീലയും അപേക്ഷ നല്‍കിയത്. നഗരസഭയെ സമീപിച്ചപ്പോഴും കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ കോടതിയെ സമീപിച്ചു. 2018 ഒക്ടോബറില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കി.

വീടിനായി വീണ്ടം നഗരസഭയിലെത്തിയപ്പോള്‍ മറുപടി ഇങ്ങനെ. കൊവിഡ് വന്നതോടെ ദമയന്തിക്കും സഞ്ജനക്കും സ്ഥിരവരുമാനമില്ല.. വാടക കുടിശികയേറിയതോടെ താമസം മാറണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വീട് നല്‍കാത്തതിന് സാങ്കേതിക കാരണങ്ങളാണ് നഗരസഭ ഉന്നയിക്കുന്നത്.