LiveTV

Live

Kerala

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പോപ്പുലര്‍ ഫിനാന്‍സിന്‍റെ പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച് ചെയ്യുന്നതിനുമാണ് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആസ്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിവന്നാല്‍ കാവല്‍ ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിയോട് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപക സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനമാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.

പോപ്പുലര്‍ ഫിനാന്‍സിന്‍റെ പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച് ചെയ്യുന്നതിനുമാണ് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ എല്ലാ സ്ഥാപനങ്ങളും ശാഖകളും അടച്ചു പൂട്ടണമെന്നും വാഹന കൈമാറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്‍റെയും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലും നിക്ഷേപകരടെ താല്‍പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് . ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ എന്നിവർക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഉത്തരവ് അനുസരിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ആഴ്ചതോറും നല്‍കാനും എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇവരോട് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ബന്ധുവിന്‍റെ സഹായത്തോടെ പോപ്പുലര്‍ ഉടമകള്‍ നിക്ഷേപകരുടെ പണം ഓസ്ട്രേലിയയിലേക്ക് കടത്തിയതായാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണങ്കിലും പൊലീസ് - എന്‍ഫോഴ്സ്മെന്‍റ് തെളിവെടുപ്പുകള്‍ പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികളുടെ സ്വത്തുകള്‍ കണ്ടുകെട്ടി ഇടപാടുകാരുടെ നഷ്ടം നികത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.