LiveTV

Live

Kerala

ബലപ്രയോഗം ഒഴിവാക്കാന്‍ ട്രെയിനി എസ്.ഐ മാര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനം

കൊല്ലത്ത് വാഹനപരിശോധനക്കിടെ എസ്.ഐ വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡി.ഐ.ജി ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്

ബലപ്രയോഗം ഒഴിവാക്കാന്‍ ട്രെയിനി എസ്.ഐ മാര്‍ക്ക് പ്രത്യേക  ഓണ്‍ലൈന്‍ പരിശീലനം

പൊലീസിലെ ട്രെയിനി എസ്.ഐ മാര്‍ക്ക് ബലപ്രയോഗം ഒഴിവാക്കാന്‍ പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം. അക്രമകാരികളെ അമിത ബലപ്രയോഗമില്ലാതെ നേരിടാനാണ് പ്രത്യേക പരിശീലനം. കൊല്ലത്ത് വാഹനപരിശോധനക്കിടെ എസ്.ഐ വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡി.ഐ.ജി ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ട്രെയിനിംഗ് എസ്.ഐമാര്‍ക്ക് പ്രത്യേക പരിശീലനം ഏര്‍പ്പെടുത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മൂന്ന് ബാച്ചുകളിലായി 250ഓളം ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച്ച ഓണ്‍ലൈന്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പറഞ്ഞിരിക്കുന്നത്. ആരെങ്കിലും കോവിഡ‍് നിരീക്ഷണത്തിലുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്ന് പങ്കെടുക്കണം. കൊല്ലത്ത് നടുറോഡില്‍ വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തില്‍‌ പൊലീസ് വലിയ തോതിലുള്ള വിമര്‍ശനത്തിന് വിധേയമായിരുന്നു ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.