LiveTV

Live

Kerala

രേഖകളിലാത്ത പണം പിടികൂടിയ സംഭവത്തിൽ പി.ടി. തോമസ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി എം

കള്ളപ്പണമിടപാടിൽ എം.എൽ.എ ഇടപ്പെട്ടത് ക്രിമിനൽ കുറ്റമാണ്. എം.എൽ.എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടാൻ പി.ടി തോമസ് തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു

രേഖകളിലാത്ത പണം പിടികൂടിയ സംഭവത്തിൽ പി.ടി. തോമസ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി എം

കൊച്ചി ഇടപ്പള്ളിയിൽ രേഖകളിലാത്ത പണം പിടികൂടിയ സംഭവത്തിൽ പി.ടി. തോമസ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി എം. കള്ളപ്പണമിടപാടിൽ എം.എൽ.എ ഇടപ്പെട്ടത് ക്രിമിനൽ കുറ്റമാണ്. എം.എൽ.എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടാൻ പി.ടി തോമസ് തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ബ്രാഞ്ച് സെക്രട്ടറി അവിടെ പോയതെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ഇടപ്പള്ളിയിൽ സ്ഥല കൈമാറ്റവുമായി ബന്ധപ്പെട്ട പണമിടപാടിൽ പി.ടി തോമസിന് കുറ്റകരമായ പങ്കുണ്ടെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം.

സ്ഥലം വാങ്ങുന്നത് എം.എൽ.എയുടെ സുഹൃത്ത് വി.എസ് രാമകൃഷ്ണനാണ്. സ്ഥലത്ത് താമസിച്ചിരുന്ന രാജീവിന്‍റെ കുടുംബത്തിന് ഒരു കോടി മൂന്ന് ലക്ഷം രൂപ നൽകാമെന്ന് നേരത്തെ ധാരണയിലെത്തിയിരുന്നു. പി.ടി. തോമസ് ഇടപെട്ടാണ് ഇത് 80 ലക്ഷമായി കുറച്ചത്. പണം കൈമാറുന്നത് ബാങ്ക് വഴി എന്നത് മാറ്റി രൊക്കം പണം എന്നാക്കിയതും എം.എൽ.എയുടെ സാന്നിധ്യത്തിലാണെന്ന് സി.പി.എം ആരോപിക്കുന്നു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ചയുമുണ്ടായിട്ടില്ല. രാജീവിന്‍റെ കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണ് ഗിരിജൻ സംഭവസ്ഥലത്ത് എത്തിയതെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. അതേസമയം കൈമാറിയത് കള്ളപ്പണമാണോ എന്നത് അറിയില്ലെന്നും, ആരോപണങ്ങൾ രാഷ്ഗീയ പ്രേരിതമാണെന്നും പിടി തോമസ് എംഎൽഎ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.