LiveTV

Live

Kerala

അന്തിക്കാട് നിധിന്‍ വധക്കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍

മുറ്റിച്ചൂര്‍ സ്വദേശി സനല്‍ ആണ് പിടിയിലായത്. കൃത്യത്തില്‍ പങ്കെടുത്ത നാല് കൂട്ടുപ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

അന്തിക്കാട് നിധിന്‍ വധക്കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍

അന്തിക്കാട് നിധിന്‍ കൊലപാതകത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മുറ്റിച്ചൂര്‍ സ്വദേശി സനല്‍ ആണ് പിടിയിലായത്. കൃത്യത്തില്‍ പങ്കെടുത്ത നാല് കൂട്ടുപ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവ ശേഷം പ്രതികള്‍ രക്ഷപ്പെടാനായി തട്ടിയെടുത്ത കാറും,

ബൈക്കും കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. തൃശ്ശൂര്‍ മുറ്റിച്ചൂരിലാണ് നിധിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട നിധിന്‍. നിധിന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതക പരമ്പരകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നിധിന്‍.