LiveTV

Live

Kerala

ലോകസഞ്ചാരി മൊയ്തു കിഴിശ്ശേരി അന്തരിച്ചു

പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു 43 രാജ്യങ്ങളിലൂടെ വർഷങ്ങളോളം യാത്ര ചെയ്തു

ലോകസഞ്ചാരി മൊയ്തു കിഴിശ്ശേരി അന്തരിച്ചു

ലോകസഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. വൃക്കരോ​ഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു 43 രാജ്യങ്ങളിലൂടെ വർഷങ്ങളോളം യാത്ര ചെയ്തു. വിസയും പാസ്പോർട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. 20 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാന്‍ പഠിച്ചു. ഇതിനിടയിൽ ഇറാനിൽ സൈനികസേവനം നടത്തി. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു.

യാത്രകൾക്കിടെ ലഭിച്ചവ പുരാവസ്തുക്കളായി ശേഖരത്തിലുണ്ടായിരുന്നു. ചികിത്സാ ആവശ്യാര്‍ത്ഥം പിന്നീട് കൊണ്ടോട്ടിയിലുള്ള മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്കാരിക മ്യൂസിയത്തിന് അദ്ദേഹം നൽകുകയായിരുന്നു.

ദർദെ ജുദാഈ, ലിവിങ് ഓൺ ദ എഡ്ജ്, ദൂർ കെ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, തുർക്കിയാത്ര തുടങ്ങിയവയാണ് പ്രധാനകൃതികൾ. ഭാര്യ-സഫിയ. നാദിർഷാൻ, സജ്ന എന്നിവർ മക്കളാണ്.