LiveTV

Live

Kerala

'നമുക്ക് എല്ലാവരേയും പെരുവഴി ആക്കണം'; ലോറി ‍ഡ്രൈവര്‍ക്ക് 50,000 രൂപ പിഴയിട്ട സംഭവത്തില്‍ ഷോണ്‍ ജോര്‍ജ്

കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് വിജിലന്‍സിന്‍റെ കടുത്ത പിഴതുകയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

'നമുക്ക് എല്ലാവരേയും പെരുവഴി ആക്കണം'; ലോറി ‍ഡ്രൈവര്‍ക്ക് 50,000 രൂപ പിഴയിട്ട സംഭവത്തില്‍ ഷോണ്‍ ജോര്‍ജ്

വിജിലന്‍സ് വന്‍തുക പിഴയിട്ടതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കടുത്ത വിമർശനവുമായി കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി സി ജോർജ് എം.എൽ.എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. 'ഒരു ലോറിക്ക് കിട്ടിയ പിഴയാണ് 50,000 രൂപ, ഇത് നല്ല പരിപാടിയാ .....നമുക്ക് എല്ലാവരേയും പെരുവഴി ആക്കണം'; എന്നാണ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത് ഇന്ന്‌ ഒരു ലോറിക്ക് കിട്ടിയ പിഴയയാണ് 50,000₹ ഇത് നല്ല പരിപാടിയാ .....നമുക്ക് എല്ലാരേയും പെരുവഴി ആക്കണം.....#keralagoverment

Posted by Shone George on Friday, October 9, 2020

കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് വിജിലന്‍സിന്‍റെ കടുത്ത പിഴതുകയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവില്‍ വന്നതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം.

ആളുകളുടെ ആവശ്യത്തിനനുസരിച്ച് ക്വാറികളില്‍ നിന്നും സ്വന്തം നിലയില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒരു തൊഴിലാളിയാണ് ഇദ്ദേഹം. ആറുമാസമായി വാഹനം ഓടാതെ കിടക്കുകയായിരുന്നുവെന്നും ഇന്നലെയാണ് വാഹനം ഓടിത്തുടങ്ങിയതെന്നും അദ്ദേഹം ലൈവില്‍ പറയുന്നു.

വിജിലന്‍സ് 50,000 രൂപ പിഴയിട്ടു; ലോറി ‍ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു
Also Read

വിജിലന്‍സ് 50,000 രൂപ പിഴയിട്ടു; ലോറി ‍ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

ലൈവിന് ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മുക്കം കാരശ്ശേരി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഇര്‍ഷാദിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇര്‍ഷാദിനെ കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറികളില്‍ നടത്തിയ ഓപ്പറേഷന്‍ സ്റ്റോണ്‍ വാളിന്‍റെ ഭാഗമായിരുന്നു വിജിലന്‍സ് പിഴയിട്ടത്.