LiveTV

Live

Kerala

കോവിഡ് രോഗികളോട് തലയില്‍ മുണ്ടിട്ട് ടൌണിലെത്തണമെന്ന് ആരോഗ്യ വകുപ്പ്; തെരുവില്‍ നിരാഹാരവുമായി കുടുംബം

കോവിഡ് പോസറ്റീവായ രോഗികളെ കൊണ്ടുപോകാന്‍ വാഹനമില്ലാത്തതിനാല്‍ ഇവരോട് തലയില്‍ മുണ്ടിട്ട് മുഖം മറച്ച് ടൗണിലെത്താന്‍ നിര്‍ദേശിച്ചതായാണ് ആരോപണം

കോവിഡ് രോഗികളോട് തലയില്‍ മുണ്ടിട്ട് ടൌണിലെത്തണമെന്ന് ആരോഗ്യ വകുപ്പ്; തെരുവില്‍ നിരാഹാരവുമായി കുടുംബം

ഇടുക്കി വണ്ടിപ്പെരിയാറില്‍ കോവിഡ് ബാധിതരോട് ആരോഗ്യ വകുപ്പിന്‍റെ അവഗണനയെന്ന് പരാതി. കോവിഡ് പോസറ്റീവായ രോഗികളെ കൊണ്ടുപോകാന്‍ വാഹനമില്ലാത്തതിനാല്‍ ഇവരോട് തലയില്‍ മുണ്ടിട്ട് മുഖം മറച്ച് ടൗണിലെത്താന്‍ നിര്‍ദേശിച്ചതായി ആരോപണം. ആരോഗ്യ വകുപ്പിന്‍റെ നടപടിക്കെതിരെ കോവിഡ് ബാധിതരുടെ കുടുംബം തെരുവില്‍ നിരാഹാരം തുടങ്ങി. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഇഞ്ചിക്കോട് ആറ്റോരം എന്ന സ്ഥലത്താണ് സംഭവം.