LiveTV

Live

Kerala

നിലമ്പൂരില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി

നെല്ലിക്കുത്ത് വനമേഖലയേടു ചേര്‍ന്നുള്ള പ്രദേശത്താണ് കരടിയിറങ്ങിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

നിലമ്പൂരില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി

നിലമ്പൂരില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി. മൂത്തേടം നെല്ലിക്കുത്ത് വനമേഖലയേടു ചേര്‍ന്നുള്ള പ്രദേശത്താണ് കരടിയിറങ്ങിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇന്ന് രാവിലെയാണ് ജനവാസ പ്രദേശത്ത് കരടിയെ കണ്ടത്ത്.

കഴിഞ്ഞ ഒന്നരമാസമായി ആ മേഖലയില്‍ കരടിയുടെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു. വനം വകുപ്പിന്‍റെ സി.സി.ടി.വി കാമറയിലും കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളായിരുന്നു കരടിയെ കണ്ടിരുന്നത്. എന്നാല്‍ രാവിലെയോടുകൂടി കരടി ജനവാസമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. അവശ നിലയിലായിരുന്നു ഈ സമയം കരടി.