LiveTV

Live

Kerala

പാലത്തായി കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിന്‍റെ ഹരജി

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവാണ് കോടതിയെ സമീപിച്ചത്

പാലത്തായി കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിന്‍റെ ഹരജി

പാലത്തായി കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവാണ് കോടതിയെ സമീപിച്ചത്. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം. ബി.ജെ.പി നേതാവ് കൂടിയായ പത്മരാജൻ സ്കൂളിൽ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ ശരിയല്ലാത്തതും പക്ഷപാതപരവുമായ അന്വേഷണമാണ് നടക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.

ഉന്നത രാഷ്ട്രീയ സ്വാധീനം മൂലം സംസ്ഥാന സർക്കാറിന്‍റെ നിർദേശ പ്രകാരം കേസ് അന്വേഷിക്കുന്ന ഐ.ജി കേസ് ഡയറിയിൽ കൃത്രിമം കാട്ടി പ്രതിക്ക് അനുകൂലമായ രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്.

ഇരയുടെ മാതാവ് നല്‍കിയ ഹരജി തള്ളി: പാലത്തായി കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കില്ല
Also Read

ഇരയുടെ മാതാവ് നല്‍കിയ ഹരജി തള്ളി: പാലത്തായി കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കില്ല

2020 ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില്‍ നിരവധി തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് കേസ്. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. കേസില്‍ ലഘുവായ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നു വിചാരണ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.