LiveTV

Live

Kerala

ലക്കിടി മാവോയിസ്റ്റ് വെടിവെപ്പ്; മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്

വെടിവെപ്പില്‍ പൊലീസ് ഗൂഢാലോചന നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഫൊറൻസിക്, ബാലിസ്റ്റിക് റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ് മജിസ്റ്റീരിയൽ റിപ്പോര്‍ട്ടെന്ന് ജലീലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു

ലക്കിടി മാവോയിസ്റ്റ് വെടിവെപ്പ്; മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ 
പൊലീസിന് ക്ലീന്‍ ചിറ്റ്

ലക്കിടി മാവോയിസ്റ്റ് വെടിവെപ്പില്‍ പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. വെടിവെപ്പില്‍ പൊലീസ് ഗൂഢാലോചന നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഫൊറൻസിക്, ബാലിസ്റ്റിക് റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ് മജിസ്റ്റീരിയൽ റിപ്പോര്‍ട്ടെന്ന് കൊല്ലപ്പെട്ട ജലീലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.

2019 മാര്‍ച്ച് ആറിനാണ് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് സി പി ജലീല്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തിയ ജലീലും സംഘവും ഉടമയോട് പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സ്ഥലത്തെത്തിയ പൊലീസും തണ്ടര്‍ബോള്‍ട്ടും ജലീലും സംഘവുമായി നടത്തിയ ഏറ്റുമുട്ടലില്‍‌ ജലീല്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് ഭാഷ്യം.