LiveTV

Live

Kerala

ഹാഥ്റസ്: ഒക്ടോബർ 10 രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം - എറണാകുളം - കോഴിക്കോട് എന്നിവിടങ്ങളിൽ ഐക്യദാർഢ്യ സംഗമങ്ങൾ

ഹാഥ്റസ്: ഒക്ടോബർ 10 രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

ദലിതർക്കു നേരെയുള്ള സവർണ ഹിന്ദുത്വയുടെ വർധിച്ചു വരുന്ന ജാതീയ അക്രമങ്ങളെ അപലപിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവന

2006 സെപ്റ്റംബർ 29 ന് മഹാരാഷ്ട്രയിലെ ഖൈർലാഞ്ച് ഗ്രാമത്തിൽ മറാത്താ കുൻബികളുടെ നേതൃത്വത്തിൽ നടന്ന ഖൈർലാഞ്ച് കൂട്ടക്കൊല ഇക്കഴിഞ്ഞ വർഷങ്ങളിലൊക്കെയും മുഖ്യധാരാ സവർണ മാധ്യമങ്ങളിലും ആക്ടിവിസ്റ്റുകളുടെ ഇടയിലും പഠന ഗവേഷണങ്ങളിലുമെല്ലാം ജാതി ഭീകരതയുടെ ടെക്സ്റ്റ് ബുക്ക് ഉദാഹരണമായി നിലനില്‍ക്കുകയാണ്. ഭൂമിതര്‍ക്കത്തിന്‍റെ പേരില്‍ ഭോട്മാംഗെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ഈ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു.

ദലിതര്‍ വിഷയം ഉയർത്തുകയും നാഗ്പൂരിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുകയും ചെയ്യുന്നതു വരെ ദേശീയ മാധ്യമങ്ങൾ ഈ വിഷയം ഗൗനിക്കുകയുണ്ടായില്ല. ഖൈർലാഞ്ചി കൂട്ടക്കൊലക്ക് 14 വർഷങ്ങൾക്കിപ്പുറം ഇന്നും സവർണ ജാതിക്കാരുടെ ദളിത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനൾ ചോദ്യം ചെയ്യപ്പെടാതെ നിലകൊള്ളുന്നു. ഭോട്മാംഗെ കുടുംബത്തിൽ ജീവിച്ചിരുന്ന അവസാന വ്യക്തിയായ ഭയ്യാലാൽ 2017ൽ നീതി ലഭിക്കാതെ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണം വരെ അതൊരു ജാതീയ അതിക്രമമായിരുന്നു എന്ന് സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.

ഹാഥ്റസ്: ഒക്ടോബർ 10 രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഖൈര്‍ലാഞ്ചിക്ക് ശേഷം രാജ്യത്തെങ്ങും ദലിത് സ്ത്രീകൾക്ക് നേരെ നിരവധി അതിക്രമ സംഭവങ്ങൾ നടക്കുകയുണ്ടായി. എന്നാൽ മുഖ്യധാരാ സവർണ ബ്രഹ്മണിക്കൽ മാധ്യമങ്ങളോ ആക്റ്റിവിസ്റ്റുകളോ ഒരു സവർണ സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കൊടുക്കുന്ന വാർത്ത പ്രാധാന്യം ഇത്തരം സംഭവങ്ങൾക്ക് നൽകിയില്ല. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019 ൽ റിപ്പോർട്ട് ചെയ്ത 32,033 ബലാൽസംഗ കേസുകളിൽ 11 ശതമാനവും ദലിത് സ്ത്രീകൾക്കെതിരിലായിരുന്നു. ദിവസേന ശരാശരി 10 ദലിത് സ്ത്രീകൾ രാജ്യത്ത് ബലാത്സംഗത്തിനിരയാവുന്നു. ഈ കണക്കനുസരിച്ച് രാജ്യത്തു സ്ത്രീകൾക്ക് നേരെയുള്ള വിശിഷ്യാ ദലിത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ 44 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തു നടമാടിക്കൊണ്ടിരിക്കുന്ന സവർണ പുരുഷാധിപത്യത്തിന്റെ പ്രതിഫലനങ്ങളാണ് ഈ റിപ്പോർട്ടുകൾ. സവർണ വിഭാഗങ്ങൾക്ക് ജാതി പൊലീസ്- ഭരണകൂട- മാധ്യമ സഖ്യത്തിന്‍റെ സംരക്ഷണത്തില്‍ ലഭിക്കുന്ന പ്രത്യേക ആനുകൂല്യമാണ്  ഇത് വ്യക്തമാക്കുന്നത്.

2020 സെപ്റ്റംബർ 14 ന് ജാതിഹിന്ദുക്കൾ തൊട്ടു കൂടാത്തവരായി പരിഗണിക്കുന്ന വാല്മീകി സമുദായത്തിലെ 19 വയസ്സുള്ള ഒരു പെൺകുട്ടി ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. അമ്മയോടൊപ്പം പുല്ലെരിയാൻ അടുത്തുള്ള വയലിൽ പോയ ഈ പെൺകുട്ടിയെ ഥാക്കൂർ സമുദായത്തിലെ നാലു പുരുഷന്മാർ ( സന്ദീപ് സിങ്, ലവ്കുശ്, രവി സിങ്, രാം കുമാര്‍ ) തട്ടിക്കൊണ്ടു പോയി ദുപ്പട്ട കൊണ്ടു കഴുത്തു ഞെരിച്ചു കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നാവ് മുറിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്ത് ഞെരിച്ചതിനാല്‍ കഴുത്തിലും നട്ടെല്ലിലും മാരകമായ പരിക്കുകള്‍ സംഭവിക്കുകയും അതു കാരണം ശരീരം തളര്‍ന്നുപോകുകയും ചെയ്തു. ഇത്രയും ഭീകരമായ പരിക്കുകൾക്കിടയിലും പെൺകുട്ടിക്ക് പൊലീസിന് മൊഴി കൊടുക്കാൻ സാധിച്ചു. ഇരയായ പെൺകുട്ടി കഴിഞ്ഞ ഏതാനും കാലങ്ങളായി താക്കൂർ റേപ്പിസ്റ്റുകളുടെ പീഡനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. പീഡകരുടെ കുടുംബം പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ നടത്തിയ ആക്രമണങ്ങളുടെ ചരിത്രം തന്നെയുണ്ട്. മാരകമായ മുറിവുകളോട് പൊരുതി 15 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. കൊലപാതകികളായ പീഢകരുടെ അതിക്രമങ്ങള്‍ കൂടാതെ, പെണ്‍കുട്ടിക്ക് നീതിയുടെ ഒരു സാധ്യതയും ഉണ്ടാകരുത് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പാക്കി.

ബലാൽസംഗം ചെയ്തതിനു പുറമെ നീതിയുടെ ഒരു കണിക പോലും ചൊരിയാതെ യോഗി ആദിത്യനാഥിന്റെ സംഘ് ഭരണകൂടം പെൺകുട്ടിയെ വീണ്ടും ആക്രമിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത് 10 ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കുറ്റാരോപിതരെ അറസ്റ്റ് ചെയ്തില്ല. ദലിത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മാത്രമാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത് പോലും. ആവശ്യമായ ആരോഗ്യ പരിരക്ഷയും പെണ്‍കുട്ടിക്ക് ലഭ്യമായിരുന്നില്ല. നട്ടെല്ലിനും അടിവയറിലും വായിലും ഏറ്റ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ല. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലെ സാധാരണ വാർഡിലായിരുന്നു ചികിൽസിച്ചിരുന്നത്. ശേഷം ഡൽഹി എയിംസിലേക്കു മാറ്റാൻ ശുപാർശ ചെയ്തിട്ടും സെപ്റ്റംബർ 28 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം അവൾ മരണപ്പെട്ടു.

ക്ഷുഭിതരായ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തും കയ്യേറ്റം ചെയ്തു പോലീസ് രഹസ്യമായി പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും അർധരാത്രി ഹാഥ്റസിലെ അവളുടെ ഗ്രാമത്തിലേക്കു കൊണ്ടു പോയി. മകളുടെ മൃതദേഹം വിട്ടുനൽകണമെന്ന് പെൺകുട്ടിയുടെ അമ്മ ആംബുലന്‍സിന്റെ ബോണറ്റില്‍ കിടന്ന് കരഞ്ഞു യാചിച്ചിട്ടും പോലീസ് ചെവി കൊണ്ടില്ല. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിക്കാതെ മൃതദേഹം ജില്ലാ ഭരണകൂടം കത്തിച്ചു കളഞ്ഞു. യോഗി - മോദി ഭരണത്തിൽ ദലിതർക്ക് അന്തസ്സായി മരിക്കാൻ പോലും അവകാശമില്ലെന്ന് ഇതു വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ കുടുംബത്തെ വീടിനകത്ത് പൂട്ടിയിട്ട് പുലർച്ചെ മൂന്നു മണിക്ക് മൃതദേഹം കത്തിച്ചു കളഞ്ഞു.

റേപ്പിസ്റ്റുകളുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും അതിക്രമങ്ങൾക്ക് പുറമെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു ഫോറൻസിക് റിപ്പോർട്ട് പ്രഖ്യാപിച്ചു. ഒരു ഥാക്കൂർ ആയ മുഖ്യമന്ത്രി അജയ് ബിഷ്ത് എന്ന യോഗിക്ക് ഥാക്കൂറുകളെ രക്ഷപ്പെടുത്താനുള്ള മറ്റൊരു തന്ത്രം. മനീഷക്കും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിന് പകരം യോഗി സർക്കാർ അവളുടെ ശരീരത്തിനും ജീവനും വില പറയുകയാണ് ചെയ്തത്. 25 ലക്ഷം രൂപയും വീടും സർക്കാർ ഉദ്യോഗവും. ഇതിനിടയിൽ തന്നെ ബൽറാംപൂരിൽ മറ്റൊരു ദലിത് പെൺകുട്ടിയും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഇതെല്ലാം സംഭവിച്ചിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയോ മറ്റു മന്ത്രിമാരോ ഒരക്ഷരം ഉരിയാടിയില്ല. ആഭ്യന്തര മന്ത്രി അമിത്ഷായും സ്ത്രീ സുരക്ഷാ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ഒരു പോലെ നിരുത്തരവാദപരമായാണ് പെരുമാറിയത്. ഇവരുടെയെല്ലാം നിശബ്ദത പോലും ജാതീയ അതിക്രമമാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും ഇവ്വിഷയത്തിൽ തങ്ങളുടെ ജാതീയ സ്വഭാവം കൃത്യമായി വെളിവാക്കിയിട്ടുണ്ട്. ഒരു ദലിത് യുവതി ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തെക്കാൾ വാർത്താ പ്രാധാന്യം മറ്റു പലതിനുമായിരുന്നു അവർ നൽകിയിരുന്നത്. ഏതാനും ചില മാധ്യമങ്ങൾ കൃത്യമായി വിഷയം റിപ്പോർട്ട് ചെയ്യുകയും ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. എന്നാൽ ഇത്തരം മാധ്യമങ്ങൾ പോലും വിഷയത്തെ സവർണരുടെ അതിക്രമമായി അംഗീകരിക്കാൻ വിസമ്മതിക്കുന്നു. ജാതീയ മാധ്യമങ്ങളിൽ നിന്നും ദലിത് സ്ത്രീകളുടെ മൃതദേഹങ്ങൾക്കു പോലും അനുതാപം പ്രതീക്ഷിക്കാനാവില്ല. സവർണ മാധ്യമ പ്രവർത്തകർ ദലിത് നേതാക്കളോട് ചോദിക്കുന്നത് ക്രമസമാധാന ലംഘനത്തെ കുറിച്ചാണ്.

രാജ്യത്ത്, വിശിഷ്യാ ഉത്തർ പ്രദേശിൽ ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 45,935 കേസുകള്‍ ദലിതര്‍ക്കെതിരെ മാത്രം ഒരു വർഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് ദിവസേന 126 കേസുകൾ. അതില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം കൂടുതലാണ്. ഥാക്കൂര്‍-രജ്പുത് ആധിപത്യവും വ്യവസ്ഥ അവര്‍ക്ക് നല്‍കുന്ന സംരക്ഷണവും സംസ്ഥാനത്ത് തീവ്രമായി വരികയാണ്. ഹിന്ദു വർണ സമ്പ്രദായത്തിന്റെ സവർണ മഹത്വവത്കരണത്തിന് ഇടം നൽകിക്കൊണ്ട് രാമരാജ്യ നിർമിതിക്ക് കോപ്പു കൂട്ടുകയാണ് സംഘ്പരിവാർ ഇതിലൂടെയെല്ലാം ലക്ഷ്യം വെക്കുന്നത്.

രാജ്യത്തെ വിവിധ അംബേദ്കറൈറ്റ് സംഘടനകളായ ഞങ്ങൾ മനീഷ വാത്മീകിയുടെ ലൈംഗിക പീഡന കൊലപാതകത്തെയും ഥാക്കൂറുകളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന അജയ് ബിഷ്ടിന്റെ ഭരണത്തെയും ശക്തമായി അപലപിക്കുന്നു.

ദലിതുകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിക്കുന്ന, ജാതീയതക്കെതിരെ പൊരുതുന്ന മുഴുവൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളോടും ഹിന്ദുത്വ മേൽക്കോയ്മക്കെതിരെ ഒന്നിക്കണമെന്നും പോരാടണമെന്നും ഞങ്ങൾ അഭ്യര്‍ത്ഥിക്കുന്നു. നീതി പുലരുന്നത് വരേക്കും ജാതിഹിന്ദു മേധാവിത്വത്തിനും ഭരണകൂട സംരക്ഷണത്തിനും അവസാനമുണ്ടാകുന്നതു വരേക്കും നമ്മള്‍ പോരാട്ടം തുടരും.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ Joint Action Council of Ambedkarite Student Organizations against caste violence on Dalits എന്ന പേരിൽ സംയുക്ത കര്‍മ സമിതി രൂപവതകരിച്ചിട്ടുണ്ട്. ദലിത് ശരീരങ്ങൾക്കു നേരെയുള്ള സവർണ അതിക്രമങ്ങൾ തടയുവാനായി രാജ്യത്തെ എല്ലാ അംബേദ്ക്കറൈറ്റ് സംഘടനകളെയും ആക്ഷൻ കൗൺസിൽ ഒരുമിപ്പിക്കും. നിലവിലെ സാഹചര്യത്തിൽ മനീഷ വാത്മീകിക്കു നീതി ലഭ്യമാക്കുക എന്നത് ലക്ഷ്യമാക്കി ഞങ്ങൾ പ്രവർത്തിക്കും.

ഞങ്ങളുടെ ആവശ്യങ്ങള്‍ ഇവയാണ്.

1. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് സിങ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ് ഉടൻ രാജി വെക്കുക.

2. ഹാഥ്റസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സര്‍, ജില്ലാ പോലീസ് മേധാവി വിക്രാന്ത് വീര്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുക. ഇവർക്കും മുഖ്യമന്ത്രിക്കുമെതിരെ എസ് സി - എസ് ടി അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസുകൾ ചാർജു ചെയ്യുക.

3. പെൺകുട്ടിയുടെ കുടുംബത്തെ നാർകോ ടെസ്റ്റ് ചെയ്യണമെന്ന സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കുക.

4. പട്ടികജാതി വിഭാഗത്തിൽ നിന്നും കൂടുതൽ പ്രാധിനിധ്യത്തോടെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക

5. കേസിലും പോസ്റ്റ് മോർട്ടം പ്രക്രിയയിലും ഉൾപ്പെട്ടിട്ടുള്ള ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തുവാൻ ഒരു കമ്മിറ്റിയെ ഉടൻ നിയോഗിക്കുക

6. പെൺകുട്ടിയുടെ കുടുംബത്തിന് ഭൂമിയും സർക്കാർ ജോലിയും ഉറപ്പു വരുത്തുക

7. പെൺകുട്ടിയുടെ കുടുംബത്തിന് താക്കൂർ വിഭാഗക്കാരുടെ ഭീഷണി അവസാനിക്കും വരെ അല്ലെങ്കിൽ ആജീവനാന്ത സുരക്ഷ ഒരുക്കുക

8. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങൾക്കെതിരായ പീഡന കേസുകള്‍ അന്വേഷി്ക്കാന്‍ അതിവേഗ കോടതികള്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും സ്ഥാപിക്കുക

9. ദലിത് സ്ത്രീകൾക്ക് മുൻഗണന കൊടുത്തു കൊണ്ട് മാധ്യമങ്ങളിൽ ദലിത് സംവരണം നടപ്പിലാക്കുക

ദലിതർക്കെതിരെയുള്ള ജാതീയ അതിക്രമങ്ങൾക്കെതിരെയുള്ള രാജ്യത്തെ അംബേദ്കറൈറ്റ് സംഘടനകളുടെ ജോയിന്റ് ആക്ഷൻ കൗൺസിൽ അംഗങ്ങളായ ഞങ്ങൾ ജാതി വിരുദ്ധ സംഘടനകളോടും സമാന ചിന്താഗതിക്കാരോടും 2020 ഒക്ടോബർ 10 ന് ദേശവ്യാപകമായി നടത്തുന്ന സമാധാന പ്രതിഷേധത്തിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.

1. ആദിവാസി ഛാത്ര സംഘ്, ഝാര്‍ഖണ്ഡ്

2.അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കേരള

3. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തെലങ്കാന

4. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, മഹാരാഷ്ട്ര

5. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, പുതുച്ചേരി

6. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റി, പഞ്ചാബ്

7. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന്‍, ടിസ്സ്, മുംബൈ

8. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന്‍, വാര്‍ധ, മഹാരാഷ്ട്ര

9. അംബേദ്കറൈറ്റ് സ്റ്റുഡന്റ്‌സ് കലക്റ്റീവ്, ഐ ഐ ടി ബോംബേ, മഹാരാഷ്ട്ര

10. അംബേദ്കറൈറ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എഫ്‌ സി പൂനെ, മഹാരാഷ്ട്ര

11. ബഹുജന്‍ കലക്റ്റീവ്, ടിസ്സ് (ഹൈദരാബാദ്), തെലങ്കാന

12. ബഹുജന്‍ സാഹിത്യ സംഘ്, ജെ എന്‍ യു, ന്യൂ ഡല്‍ഹി

13. ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ട്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തെലങ്കാന

14. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്, ഗുജറാത്

15. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഛത്തീസ്ഗഢ്

16. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഗുജറാത് യൂണിവേഴ്‌സിറ്റി, ഗുജറാത്

17. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഹേംചന്ദ്രാചാര്യ നോര്‍ത്, ഗുജറാത് യൂനിവേഴ്‌സിറ്റി, ഗുജറാത്

18. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ജെ എന്‍ യു, ന്യൂ ഡല്‍ഹി

19. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, മഹാരാജാ കൃഷ്ണകുമാര്‍സിങ്ജി ഭാവ്‌നഗര്‍ യൂണിവേഴ്‌സിറ്റി, ഗുജറാത്

20. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, വീര്‍ നര്‍മദ് സൗത് ഗുജറാത് യൂണിവേഴ്‌സിറ്റി, ഗുജറാത്

21. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, വെസ്റ്റ് ബംഗാള്‍

22. ദലിത് ആര്‍ട് ആര്‍ക്കൈവ്

23. ദലിത് സ്റ്റുഡന്റ്‌സ് യൂനിയന്‍, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, തെലങ്കാന

24. ദലിത് ക്വീര്‍ പ്രൊജക്റ്റ്

25. ദലിത് വിമെന്‍ ഫൈറ്റ്

26. ഡോ.ബാബാസാഹേബ് അംബേദ്കര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, നാഗ്പൂര്‍, മഹാരാഷ്ട്ര

27. ജയ് ഭീം ഫൗണ്ടേഷന്‍, മുംബൈ, മഹാരാഷ്ട്ര

28. നോര്‍ത് ഈസ്റ്റ് കലക്റ്റീവ്, ഐ ഐ എം ബോംബെ, മഹാരാഷ്ട്ര

29. നോര്‍ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഫോറം, ജെ എന്‍ യു, ഡല്‍ഹി

30. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം, പുതുച്ചേരി

31. റിപ്പബ്ലിക്കന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ചന്ദ്രപൂര്‍, മഹാരാഷ്ട്ര

32. ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തെലങ്കാന