LiveTV

Live

Kerala

ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിനെതിരെ വിജിലന്‍സിന് യു.വി ജോസിന്‍റെ മൊഴി

യുണിടാക്കിന് സഹായമായത് ശിവശങ്കറിന്‍റെ ഇടപെടലെന്ന് ജോസ് മൊഴി നൽകി

ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിനെതിരെ വിജിലന്‍സിന് യു.വി ജോസിന്‍റെ മൊഴി

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിനെതിരെ വിജിലന്‍സിന് യു.വി ജോസിന്‍റെ മൊഴി. യുണിടാക്കിന് സഹായമായത് ശിവശങ്കറിന്‍റെ ഇടപെടലെന്ന് ജോസ് മൊഴി നൽകി. യുണിടാക്കും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കരാറും സന്തോഷ് ഈപ്പന്‍റെ സെയ്ൻ വെഞ്ച്വേഴ്സും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കരാറും അറിഞ്ഞിരുന്നില്ലെന്നും യുവി ജോസ് മൊഴി നല്‍കി. അ‍ഞ്ച് മണിക്കൂറാണ് വിജിലിന്‍സ് യു.വി ജോസിന്‍റെ മൊഴിയെടുത്തത്.