LiveTV

Live

Kerala

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; സ്മിത മേനോൻ പരാതി നൽകി

യു.എ.ഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത് വലിയ വിവാദമായിരുന്നു

സമൂഹ മാധ്യമങ്ങളിലൂടെ  അധിക്ഷേപം; സ്മിത മേനോൻ പരാതി നൽകി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ കഥകളുണ്ടാക്കിയുള്ള അധിക്ഷേപം ചൂണ്ടിക്കാട്ടി മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കുടുംബാംഗങ്ങളെയടക്കം മോശമായി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് പരാതി.

യു.എ.ഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത് വലിയ വിവാദമായിരുന്നു‌. മന്ത്രിയുടേത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വിസിറ്റിങ് വിസയിലെത്തിയ സ്മിത മേനോന്‍ ഔദ്യോഗിക പരിപാടിയില്‍ ചട്ടലംഘനമാണെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് വിദേശകാര്യ വകുപ്പില്‍നിന്നാണ് വിശദീകരണം തേടിയത്. എല്‍.ജെ.ഡി നേതാവ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി.

2019 ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത സ്മിത മേനോന്‍ പങ്കെടുത്തത്. മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.