LiveTV

Live

Kerala

മീഡിയ വണ്‍ വാര്‍ത്ത ഫലം കണ്ടു; റിസോർട്ട് നിർമാണം നിർത്തിവെക്കാൻ പഞ്ചായത്തിന്‍റെ നോട്ടീസ്

സർക്കാർ ഭൂമി കയ്യേറി നടക്കുന്ന ഈ നിർമാണ പ്രവർത്തികളെല്ലാം അനധികൃതമാണെന്ന് പഞ്ചായത്തിന്‍റെ അന്വഷണത്തിൽ കണ്ടെത്തിയെന്ന് നോട്ടീസിൽ പറയുന്നു

മീഡിയ വണ്‍ വാര്‍ത്ത ഫലം കണ്ടു; റിസോർട്ട് നിർമാണം നിർത്തിവെക്കാൻ പഞ്ചായത്തിന്‍റെ നോട്ടീസ്

തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാൽ പുറമ്പോക്ക് കയ്യേറി നടക്കുന്ന റിസോർട്ട് നിർമാണം നിർത്തിവെക്കാൻ പഞ്ചായത്തിന്‍റെ നോട്ടീസ്. മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി. പണികൾ ഉടൻ നിർത്തി 15 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണമെന്നാണ് നോട്ടീസ്. സർക്കാർ ഭൂമി കയ്യേറി നടക്കുന്ന ഈ നിർമ്മാണപ്രവർത്തികളെല്ലാം അനധികൃതമാണെന്ന് പഞ്ചായത്തിന്‍റെ അന്വഷണത്തിൽ കണ്ടെത്തിയെന്ന് നോട്ടീസിൽ പറയുന്നു.

പാറക്കെട്ടുകൾ പൊട്ടിച്ചു നടക്കുന്ന നിർമ്മാണങ്ങൾക്ക് മൈനിംഗ് & ജിയോളജി വകുപ്പിന്‍റെ അംഗീകാരമില്ല. കടലോരത്തെ നിർമാണങ്ങൾക്ക് തീരപരിപാലനനിയമം പാലിച്ചിട്ടില്ല. തുടങ്ങിയ കാരണങ്ങൾ ചൂണ്ടി കാണിച്ചാണ് നിർമ്മാണങ്ങൾ നിർത്തിവക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. മീഡിയ വൺ വാർത്തയെതുടർന്ന് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗം ചേർന്നാണ് ബെത് സെയ്ത റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകാൻ തീരുമാനിച്ചത്.

15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലേൽ സ്ഥാപനത്തിനും ഉടമക്കും എതിരെ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. സർക്കാർ അളന്ന് തിട്ടപ്പെടുത്തിയ ഒരേക്കർ 70 സെന്‍റ് സ്ഥലം കയ്യേറിയാണ് ബെത് സെയ്ത ഗ്രൂപ്പ് റിസോർട്ട് നിർമ്മാണം നടത്തിയത്.