LiveTV

Live

Kerala

'സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം'; വ്യാപകമായി ഓൺലൈൻ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

'30 ല്‍ കൂടുതല്‍ ആളുകള്‍ നിങ്ങളുടെ സ്റ്റാറ്റസ് കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും പണം ഉണ്ടാക്കാം, ദിവസേന 500 രൂപ വരെ നേടാം'; എന്ന രീതിയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

'സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം'; വ്യാപകമായി ഓൺലൈൻ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലെ സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ കേരളത്തില്‍ വ്യാപക ഓൺലൈൻ തട്ടിപ്പിന് ശ്രമം. ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്ട്സ് ആപ്പിലൂടെയാണ് പ്രചാരണം നടക്കുന്നത്. '30 ല്‍ കൂടുതല്‍ ആളുകള്‍ നിങ്ങളുടെ സ്റ്റാറ്റസ് കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും പണം ഉണ്ടാക്കാം, ദിവസേന 500 രൂപ വരെ നേടാം'; എന്ന രീതിയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണത്തിന് പിന്നില്‍ ബാങ്കിങ് തട്ടിപ്പുകാരാണെന്ന് കേരള പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

തട്ടിപ്പ് സംഘം നല്‍കുന്ന ലിങ്ക് സ്റ്റാറ്റസാക്കുന്നവരില്‍ നിന്നും ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള വെബ്‌സൈറ്റിലേക്ക് പോവുകയും ഈ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യതയെന്ന് കേരള പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാനും പൊലീസ് ആവശ്യപ്പെട്ടു.

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം സ്റ്റാറ്റാസിലൂടെ ദിവസവും...

Posted by Kerala Police on Wednesday, October 7, 2020