LiveTV

Live

Kerala

യുവാക്കള്‍ക്കിടയിലും രോഗം വ്യാപിക്കുന്നു; കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചവില്‍ 41 ശതമാനവും യുവാക്കള്‍

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താൻ ജില്ലാഭരണകൂടം നടപടികൾ കര്‍ശനമാക്കിയിട്ടുണ്ട്.

യുവാക്കള്‍ക്കിടയിലും രോഗം വ്യാപിക്കുന്നു; കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചവില്‍ 41 ശതമാനവും യുവാക്കള്‍

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ രോഗം ബാധിക്കുന്നവരിലേറെയും യുവാക്കളെന്നു ജില്ല ഭരണകൂടം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 41 ശതമാനം പേരും യുവാക്കളാണ്. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് ഇതിനു കാരണമെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താൻ ജില്ലാഭരണകൂടം നടപടികൾ കര്‍ശനമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളിലാണ് കോവിഡ് ബാധിച്ചതിൽ അധികവും യുവാക്കളാണെന്നു വ്യക്തമായിരിക്കുന്നത്. രോഗം ബാധിച്ചവരിൽ ഇരുപതിനും നാല്പതിനും ഇടയിൽ വയസുള്ളവർ 41ശതമാനമാണ്. നാല്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ 29 ശതമാനവും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള വിമുഖതയാണ് യുവാക്കളിൽ രോഗബാധ വർധിക്കാനുള്ള പ്രധാന കാരണം.

രോഗം ബാധിച്ചവരിൽ 72ശതമാനം പേർക്കും ലക്ഷണങ്ങൾ ഇല്ല. ജില്ലയിൽ മരിച്ച 72 ശതമാനം പേരുടെയും പ്രായം അറുപതിന് മുകളിലാണ്. റിവേഴ്‌സ് ക്വാറന്‍റൈൻ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. മാർക്കറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസിനും ഇതു സംബന്ധിച്ച കർശന നിർദേശം നൽകിയിട്ടുണ്ട്.