LiveTV

Live

Kerala

ലൈഫ് മിഷന്‍: കണ്‍സല്‍ട്ടന്‍സി കരാറില്‍ നിന്ന് ഹാബിറ്റാറ്റ് സ്വയം പിന്മാറിയതാണെന്ന് ചെയര്‍മാന്‍ ഡോ.ജി ശങ്കര്‍

സർക്കാർ ഒഴിവാക്കിയതാണെന്ന പ്രചാരണം തെറ്റാണെന്നും ജി. ശങ്കര്‍ മീഡിയവണിനോട് പറഞ്ഞു.

ലൈഫ് മിഷന്‍: കണ്‍സല്‍ട്ടന്‍സി കരാറില്‍ നിന്ന് ഹാബിറ്റാറ്റ് സ്വയം പിന്മാറിയതാണെന്ന് ചെയര്‍മാന്‍ ഡോ.ജി ശങ്കര്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് സ്വയം പിന്മാറിയതെന്ന് ഹാബിറ്റാറ്റ് ചെയര്‍മാന്‍ ഡോ. ജി ശങ്കര്‍. കരാര്‍ വ്യവസ്ഥകളില്‍ മാറ്റം ഉണ്ടായപ്പോഴാണ് പിന്മാറ്റം. സർക്കാർ ഒഴിവാക്കിയതാണെന്ന പ്രചാരണം തെറ്റാണെന്നും ജി. ശങ്കര്‍ മീഡിയവണിനോട് പറഞ്ഞു.

കരാറില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ പിന്മാറാനായി കത്ത് നല്‍കുകയായിരുന്നു. ഹാബിറ്റാറ്റിന് നിര്‍മ്മാണ കരാര്‍ നല്‍കിയെന്നും 32 കോടിക്ക് ടെന്‍ഡര്‍ നല്‍കിയെന്നുമുള്ള പ്രചരണം തെറ്റാണ്. സ്പോണ്‍സര്‍ഷിപ്പിലെ പ്രശ്നങ്ങള്‍ പറഞ്ഞ് ലൈഫ് മിഷന്‍ അധികൃതരാണ് ആദ്യം പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും ശങ്കര്‍ മീഡിയവണിനോട് പറഞ്ഞു.

ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് കരാറില്‍ നിന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പ് ഒഴിവായ സാഹചര്യം ചെയര്‍മാന്‍ ഡോ.ജി ശങ്കര്‍ വിശദീകരിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട് 7 ജില്ലകളിലെ ചുമതലയുണ്ടായിരുന്നു. വടക്കാഞ്ചേരിയിലെ 32 കോടിയുടെ പദ്ധതി രേഖ വിദേശ സ്പോണ്‍സറുടെ സഹായത്തിന്‍റെ പേരില്‍ വെട്ടിക്കുറച്ചു. കരാര്‍ വ്യവസ്ഥകളില്‍ മാറ്റമുണ്ടായി. ഇതോടെ പദ്ധതിയില്‍ നിന്ന് സ്വയം പിന്മാറിയെന്നും ശങ്കര്‍ വെളിപ്പെടുത്തി. സ്പോണ്‍സര്‍ഷിപ്പിലെ പ്രശ്നങ്ങള്‍ കാരണം പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നതായും ശങ്കര്‍ പറഞ്ഞു.

മേഖലയില്‍ ഏറെ പ്രവര്‍ത്തി പരിചയമുണ്ടെങ്കിലും യുണിടാക്കിനെ കുറിച്ചോ റെഡ് ക്രസന്‍റിനെ കുറിച്ചോ അറിയില്ല. സർക്കാർ അംഗീകൃത ഏജൻസി എന്ന നിലയ്ക്കാണ് ലൈഫ് മിഷനിൽ ഹാബിറ്റാറ്റിനെ തെരഞ്ഞെടുത്തിരുന്നത്. വിദേശ ഏജൻസിയുടെ കാര്യത്തിൽ സർക്കാരിന് പങ്കുണ്ടോയെന്നറിയില്ലെന്നും ശങ്കര്‍ പറഞ്ഞു.