LiveTV

Live

Kerala

സ്വര്‍ണ്ണക്കടത്ത് കേസ്; യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം

കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വര്‍ണ്ണക്കടത്തില്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം

സ്വര്‍ണ്ണക്കടത്ത് കേസ്; യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം. കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വര്‍ണ്ണക്കടത്തില്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. വൻതോതിലുള്ള ഗൂഢാലോചനയാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്നും എന്‍.ഐ.എ. കോടിയില്‍ അറിയിച്ചു. അതേസമം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യവുമായി കസ്റ്റംസും അപേക്ഷ നല്‍കി. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചത്.

കോൺസുലേറ്റ് ഉദ്യോഗസ്ഥർ പ്രത്യക്ഷമായോ പരോക്ഷമായി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. യു.എ.ഇയിൽ അറസ്റ്റിലായ ഫൈസൽ ഫരീദ്, റബിൻസൺ എന്നിവരെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. വൻതോതിലുള്ള ഗൂഢാലോചനയാണ് സ്വർണക്കടത്തിനു പിന്നിലുള്ളതെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പല പ്രതികളും വൻതോതിൽ തുക സ്വർണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ലാഭം വാങ്ങാതെ ഇവർ വീണ്ടും വീണ്ടും സ്വർണക്കടത്തിന് പണം നൽകി.

100 കോടിയിലേറെ രൂപയുടെ ഇടപാട് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ നടന്നിട്ടുണ്ടെന്നും എന്‍.ഐ.എ പറയുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതികളായ സ്വപ്ന സന്ദീപ് സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. സാന്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്. പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലും പ്രധാന പ്രതികളെ കണ്ടെത്താനും ഇവരെ മൂന്ന് പേരെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസിന്‍റെ അപേക്ഷ.