LiveTV

Live

Kerala

സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്

സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി ലഭിച്ചു. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അനുമതി ലഭിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ചോദ്യം ചെയ്യാനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നേരത്തെ ഈ പ്രതികളെയെല്ലാം പത്ത് ദിവസത്തിനടുത്ത് ചോദ്യം ചെയ്തിരുന്നു. അതില്‍ നിന്നും ചില പ്രാധമിക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് മാസം പിന്നിട്ടു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.