LiveTV

Live

Kerala

ലൈഫ് പദ്ധതിയുടെ നിര്‍‌മ്മാണ കരാര്‍ ലഭിക്കാനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഇടപെട്ടുവെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പദ്ധതിയുടെ ധാരണ പത്രം ഹൈജാക്ക് ചെയ്തുവെന്നും സി.ബി.ഐ. പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 30 ശതമാമനവും കമ്മീഷനായി നല്‍കിയെന്നും സി.ബി.ഐ

ലൈഫ് പദ്ധതിയുടെ നിര്‍‌മ്മാണ കരാര്‍ ലഭിക്കാനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഇടപെട്ടുവെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍‌മ്മാണ കരാര്‍ ലഭിക്കാനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഇടപെട്ടുവെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. പദ്ധതി വിവരങ്ങള്‍ യുണിടാകിന് നല്‍കിയത് കേസിലെ പ്രതിയായ സന്ദീപാണ്. സന്ദീപിന് ഈ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണം, കള്ളകടത്തുകാരുടെ സഹായത്തോടെ വിദേശ പണം സ്വീകരിച്ചുവെന്ന ഗുരുതര ആരോപണവും സി.ബി.ഐ ഹൈക്കോടതിയില്‍ ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പദ്ധതിയുടെ ധാരണ പത്രം ഹൈജാക്ക് ചെയ്തുവെന്നും സി.ബി.ഐ. പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 30 ശതമാമനവും കമ്മീഷനായി നല്‍കിയെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷിച്ചാല്‍‌ മതിയെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.