LiveTV

Live

Kerala

പത്തനംതിട്ട യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം

ഗുരുതരമായി പരിക്കേറ്റ യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം

പത്തനംതിട്ട പെരുനാട്ടിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം. വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ് ഭർത്താവ് ബിനീഷിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9 മണിയോടെയാണ് പെരുനാട് മത്തുംമൂഴിയിൽ വച്ച് പ്രീജക്ക് നേരെ ഭർത്താവ് ബിനീഷ് ഫിലിപ്പിൻ്റെ ആസിഡ് ആക്രമണം ഉണ്ടായത്. ബിനീഷ് ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും ഓട്ടോയിൽ പെരുനാട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്. മOത്തുംമൂഴിയിൽ ഉള്ള സൂപ്പർ മാർക്കറ്റിൽ ജോലിക്ക് വന്ന പ്രീജക് നേരെ കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ ബിനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവ ശേഷം ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പെരുനാട് പൊലീസിന് കൈമാറി .

സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയുടെ കോവിഡ് പരിശോധന പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ പ്രീജ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് 20 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ട് കുട്ടികളുള്ള യുവതി ഏറെ നാളായി ഇയാളുമായി അകന്ന് കഴിയുകയായിരുന്നു.