LiveTV

Live

Kerala

പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ റിസോർട്ട് നിർമ്മാണം

തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാലിലാണ് രണ്ട് ഏക്കറോളം സ്ഥലം കയ്യേറി നിർമ്മാണം പുരോഗമിക്കുന്നത്

പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ റിസോർട്ട് നിർമ്മാണം

തീരദേശ പരിപാലന നിയമം ലംഘിച്ച് പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ റിസോർട്ട് നിർമാണം. തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാലിലാണ് രണ്ട് ഏക്കറോളം സ്ഥലം കയ്യേറി നിർമാണം പുരോഗമിക്കുന്നത്. പരാതി നൽകി സമരം നടത്തിയിട്ടും നിർമാണം തടസമില്ലാതെ നീങ്ങുകയാണ്. ഈ വഴി കണ്ടാൽ ഒരു മനോഹര തീരത്തെത്തും എന്ന് കരുതില്ല. ഇരു വശങ്ങളും വലിയ പൊക്കത്തിൽ മതിൽ നിർമിച്ച് ആർക്കും വേഗത്തിൽ ഒന്നും അറിയാൻ കഴിയാത്ത തരത്തിലാണ് നിർമ്മാണം. വിഴിഞ്ഞം തുറമുഖം ദർശനമേകുന്ന ഈ മനോഹര തീരത്ത് സർക്കാർ അളന്ന് തിട്ടപ്പെടുത്തിയ നാട്ടുകാരുടെ വിനോദ കേന്ദ്രം കൂടിയായ ഒരേക്കർ എഴുപത് സെന്‍റ് സ്ഥലം ഇപ്പോൾ സ്വകാര്യ കമ്പനിയുടെ കയ്യിലാണ്.

മുമ്പ് കയ്യേറ്റം കയ്യോടെ പിടിക്കപ്പെട്ട് കെട്ടിടങ്ങൾ പലതും പൊളിച്ചിരുന്നെങ്കിലും ഉടമയുടെ സ്വാധീനത്താൽ അതൊക്കെ പഴങ്കഥയായി. എല്ലാം പഴയ പടിയിലേക്ക്. കുറച്ചു കൂടി കയ്യേറുകയാണ് ചെയ്തതത്. തീരത്തോട് ചേർന്ന വലിയ പാറക്കൂട്ടങ്ങൾ പോലും ഇളക്കി മറിച്ചാണ് നിർമാണം നടക്കുന്നത്. നിർമാണം നിർത്തിവെക്കണമെന്നാവവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതികരണമറിയാൻ ഞങ്ങൾ ബന്ധപ്പെട്ടപ്പോഴും ലഭ്യമായില്ല.