LiveTV

Live

Kerala

തിരുവനന്തപുരം കിളിമാനൂരില്‍ ലൈഫ് പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതില്‍ സ്വജനപക്ഷപാതം; സിപിഎം മെമ്പറുടെ ഭൂമി കൂടിയ വിലക്ക് ഏറ്റെടുത്തു

തിരുവനന്തപുരം കിളിമാനൂരില്‍ ലൈഫ് പദ്ധതിക്ക് സ്ഥലമേറ്റെടുത്തതില്‍ സ്വജനപക്ഷപാതം. പദ്ധതിക്കായി സിപിഎം മെമ്പറുടെ ഭൂമി കൂടിയ വിലക്ക് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.

തിരുവനന്തപുരം കിളിമാനൂരില്‍ ലൈഫ് പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതില്‍ സ്വജനപക്ഷപാതം; സിപിഎം മെമ്പറുടെ ഭൂമി കൂടിയ വിലക്ക് ഏറ്റെടുത്തു

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി ഏറ്റെടുത്തതിൽ സ്വജനപക്ഷപാതം. തിരുവനന്തപുരം കിളിമാനൂര്‍ പഞ്ചായത്താണ് ഭരണകക്ഷിയായ സി.പി.എം അംഗത്തിന്റെ ഭൂമി തന്നെ വിലയ്ക്കു വാങ്ങിയത്. കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ സിപിഐയുടെ രണ്ടു അംഗങ്ങള്‍ വിയോജനകുറിപ്പ് എഴുതിയിട്ടും പഞ്ചായത്ത് നേതൃത്വം ഭൂമി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമിയിടപാട് പാസാക്കിയ യോഗത്തില്‍ വില്പന നടത്തിയ പഞ്ചായത്തംഗവും ചട്ടവിരുദ്ധമായി പങ്കെടുത്ത് വോട്ടുചെയ്തെന്നതിന്റെ രേഖകളും മീഡിയവണിന് ലഭിച്ചു.

സകല ചട്ടങ്ങളും അട്ടിമറിച്ചാണ് ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയത്തിന് കിളിമാനൂര്‍ വില്ലേജിലെ ഒന്നരയേക്കറോളം ഭൂമി വിലയ്ക്കു വാങ്ങിയത് . ഒന്നാം വാര്‍ഡ് അംഗം എ.ബിന്ദു അവരുടെ ഭര്‍തൃസഹോദരി എന്നിവരുടെ ഒരേക്കർ 44 സെൻ്റ് ഭൂമി 67, 36,600 ലക്ഷം രൂപയ്ക്കാണ് കിളിമാനൂര്‍ പഞ്ചായത്ത് വാങ്ങിയത്. ഈ തീരുമാനമെടുക്കാന്‍ പങ്കെടുത്ത യോഗത്തിലെ ആദ്യം ഒപ്പിട്ടത് തന്നെ ഭൂമി വില്പന നടത്തിയ പഞ്ചായത്തംഗം എ ബിന്ദു. ബന്ധുക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും തീരുമാനമെടുക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് സ്വന്തം ഭൂമിയുടെ വില്‍പനയെ പഞ്ചായത്ത് യോഗത്തില്‍ സിപിഎം അംഗം അനുകൂലിച്ചത്.

ഭൂമി വാങ്ങാന്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല എന്ന് സി.പി.ഐയുടെ രണ്ട് അംഗങ്ങള്‍ വിയോജിപ്പ് രേഖാമൂലം അറിയിച്ചിട്ടും ഭൂമി ഇടപാടുമായി ഭരണ സമിതി മുന്നോട്ട് പോകുകയായിരുന്നു. ഇതിനേക്കാൾ മെച്ചപ്പെട്ടതും വില കുറഞ്ഞതുമായ ഭൂമി വില്‍ക്കാന്‍ രണ്ടു പേര്‍ താല്പര്യം അറിയിച്ചെങ്കിലും അവരെ ഒഴിവാക്കിയാണ് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങിയത്. എന്നാൽ ഈ വാദങ്ങളെ പഞ്ചായത്ത് പ്രസിഡൻ്റ് തള്ളുകയാണ്.