LiveTV

Live

Kerala

മുസ്ലിം ലീഗിൽ നിന്ന് മൂന്നുതവണ എം.എൽ.എമാരായവർ ഇനിയും മത്സരിക്കരുതെന്ന് കെ.എം ഷാജി

ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ലീഗ് നേതൃത്വമാണന്ന് എം.എൽ.എ കൂടിയായ കെ.എം.ഷാജി വ്യക്തമാക്കി

മുസ്ലിം ലീഗിൽ നിന്ന് മൂന്നുതവണ എം.എൽ.എമാരായവർ ഇനിയും മത്സരിക്കരുതെന്ന് കെ.എം ഷാജി

മുസ്ലിം ലീഗിൽ നിന്ന് മൂന്നുതവണ എം.എൽ.എമാരായവർ ഇനിയും മത്സരിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ലീഗ് നേതൃത്വമാണന്ന് എം.എൽ.എ കൂടിയായ കെ.എം.ഷാജി വ്യക്തമാക്കി. മൂന്നോ അതിലധികമോ തവണ നിയമസഭയിലേക്ക് പോയ ആറ് എം.എൽ.എമാരാണ് നിലവിൽ ലീഗിനുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നിൽ കൂടുതൽ തവണ വിജയിച്ചവർ ഇനി മത്സരിക്കേണ്ടന്ന തീരുമാനം ചൂണ്ടിക്കാട്ടിയാണ് കെ.എം ഷാജി നിലപാട് പറഞ്ഞത്.

നിലവിലുള്ളതിൽ എം.കെ മുനീർ, പി .കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിംകുഞ്ഞ്, കെഎൻഎ ഖാദർ, അഡ്വ.എം ഉമ്മർ, സി മമ്മൂട്ടി എന്നിവരാണ് മുന്നോ അതിലധികമോ തവണ എംഎൽമാരായവർ.നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഏറെക്കുറേ വ്യക്തമായ പി കെ കുഞ്ഞാലിക്കുട്ടിയും, കെ.പി.എ മജീദും മുമ്പ് 3ലധികം തവണ എംഎൽഎമാരായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ പി കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവുണ്ടാകാനാണ് സാധ്യത. മൂന്നിലധികം തവണ എം.എൽ.എമാരായവർ മത്സരിക്കേണ്ടന്ന തീരുമാനം വന്നാൽ കൂടുതൽ യുവാക്കൾക്ക് അവസരം കിട്ടുമെന്നതിനാൽ യൂത്ത് ലീഗും കെ.എം ഷാജിയുടെ നിലപാടിനൊപ്പമാണ്. നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ കെ.എം ഷാജിയെടുത്ത നിലപാട് ലീഗിനുള്ളിൽ ഏറെ ചർച്ചയാകും.