LiveTV

Live

Kerala

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

വിദ്യാഭ്യാസ/തൊഴിൽ മേഖലകളിലെ കാലികമായ മുന്നേറ്റങ്ങളെ ഉൾക്കൊണ്ട് പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ അന്താരാഷ്ട്ര സ്‌കൂളാണ് ‘ഇഡാപ്റ്റ് സ്‌കൂൾ’.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

സ്കൂളില്‍ പോകാതെ പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് കുട്ടിക്കാലത്ത് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് സ്കൂള്‍ സിസ്റ്റത്തിലൂടെ കടന്നുവന്ന് പഠനം ഇന്ന് ഓണ്‍ലൈനിലായിരിക്കുകയാണ്. ജോലിയും പഠനവും നമ്മുടെ വീട്ടകങ്ങളിലും വിരല്‍തുമ്പിലുമായാണ് ഇപ്പോള്‍ കടന്നുപോകുന്നത്.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ സ്കൂളില്‍ പോകണമെന്നില്ലെന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ഇഡാപ്റ്റ് സ്‌കൂൾ’. വിദ്യാഭ്യാസ/തൊഴിൽ മേഖലകളിലെ കാലികമായ മുന്നേറ്റങ്ങളെ ഉൾക്കൊണ്ട് പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ അന്താരാഷ്ട്ര സ്‌കൂളാണിത്. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍. ഇഡാപ്റ്റില്‍ ചേരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് 6 മാസം കൊണ്ട് പത്താം ക്ലാസും, 6 മാസം മുതൽ 2 വർഷം കൊണ്ട് ഹയർ സെക്കണ്ടറിയും നേടാനാവും.

പ്രവാസലോകത്തെ ഭാരിച്ച വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ കഴിയാതെ നാട്ടിലും ഗള്‍ഫിലുമായി വേര്‍പിരിഞ്ഞു കഴിയേണ്ടിവരുന്ന കുടുംബങ്ങള്‍ക്കും ആശ്വാസമാണ് ഈ സംരംഭം. കേരള സിലബസില്‍ തന്നെ ഗള്‍ഫിലിരുന്ന് പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും.
കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ പലര്‍ക്കും പല കാരണങ്ങളുണ്ടാകും. തുടര്‍പഠനത്തിന് ആഗ്രഹമുണ്ടെങ്കിലും സ്കൂളില്‍ പോയി പഠിക്കാന്‍ കഴിയുന്ന സാഹചര്യം പലര്‍ക്കും ഉണ്ടായെന്നും വരില്ല. അങ്ങനെയുള്ളവര്‍ക്ക് പഠനം തുടരാനുള്ള ഒരു സാധ്യതയാണ് ഇഡാപ്റ്റ് സ്‌കൂൾ മുന്നോട്ടുവെക്കുന്നത്.

പ്രവാസലോകത്തെ ഭാരിച്ച വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ കഴിയാതെ നാട്ടിലും ഗള്‍ഫിലുമായി വേര്‍പിരിഞ്ഞു കഴിയേണ്ടിവരുന്ന കുടുംബങ്ങള്‍ക്കും ആശ്വാസമാണ് ഈ സംരംഭം. കേരള സിലബസില്‍ തന്നെ ഗള്‍ഫിലിരുന്ന് പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും. ഇഡാപ്റ്റ് സ്‌കൂളിൽ ചേരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് സ്റ്റേറ്റ് സിലബസുകാരുടെ കൂടെ തന്നെ പരീക്ഷ എഴുതാം. പരീക്ഷ എഴുതാന്‍ മാത്രം കുട്ടികള്‍ നാട്ടിലെത്തിയാല്‍ മതി.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

അംഗവൈകല്യം കാരണം ചലനശേഷി നഷ്ടമായി വീടുകൾക്കകത്തേക്ക് ലോകം ചുരുങ്ങിപ്പോകുന്ന കുട്ടികൾക്കാണ് ഈ പഠനപദ്ധതി ഏറ്റവും കൂടുതല്‍ ആശ്വാസമാകുക. സ്കൂളില്‍ പോയി പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും പഠനം പാതിവഴിയില്‍ മുടങ്ങിപ്പോകുന്നവരാണ് ഈ കുട്ടികൾ. ഔപചാരിക വിദ്യാഭ്യാസമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അര്‍ഹമായ ജോലിയും മറ്റ് ആനുകൂല്യങ്ങളും എളുപ്പം സ്വന്തമാക്കാനാകും. എലമെന്‍ററി ക്ലാസുകൾ മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പഠനം ഭിന്നശേഷിക്കാർക്ക് ഇഡാപ്റ്റ് സ്‌കൂൾ ലഭ്യമാക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർണമായും സൗജന്യവുമാണ്. പുതിയ കാലത്തെ സാങ്കേതികമുന്നേറ്റങ്ങളെ പരിചയിക്കാനും അവയുടെ ഗുണഫലങ്ങളിൽ പങ്കാളികളാവാനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇതുവഴി സാധിക്കുന്നു.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല
അംഗവൈകല്യം കാരണം ചലനശേഷി നഷ്ടമായി വീടുകൾക്കകത്തേക്ക് ലോകം ചുരുങ്ങിപ്പോകുന്ന കുട്ടികൾക്കാണ് ഈ പഠനപദ്ധതി ഏറ്റവും കൂടുതല്‍ ആശ്വാസമാകുക.

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും, ഡിപ്ലോമ കോഴ്സുകളും, ഇന്‍റേൺഷിപ്പും, സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുന്ന നിര്‍ബന്ധിത സാമൂഹ്യ സേവനവുമെല്ലാം ഇഡാപ്റ്റ് സ്‌കൂൾ പഠനത്തിന്‍റെ ഭാഗമാണ്. കൂടാതെ പഠനത്തോടൊപ്പം പിഎസ്‍സി കോച്ചിങ്, എൻട്രൻസ് കോച്ചിങ്, വ്യക്തിത്വവികസന ക്ലാസുകൾ എന്നിവയും കുട്ടികള്‍ക്കായി ഇഡാപ്റ്റ് സ്‌കൂൾ നല്‍കുന്നുണ്ട്.

പൂർണമായും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയിലാണ് പഠനം. ഓരോ പഠിതാവിനെയും മനസ്സിലാക്കി അവർക്ക് വേണ്ട പാഠ്യപദ്ധതികളാണ് അധ്യാപകര്‍ തയ്യാറാക്കുന്നത്. ഓൺലൈൻ പഠനരംഗത്തെ പ്രഗത്ഭരാണ് അധ്യാപകര്‍. പുതിയകാലത്തെ സാങ്കേതിക വിദ്യയുടെ പൂര്‍ണാര്‍ത്ഥത്തിലുള്ള സംയോജനവും, സമഗ്രമായ 360 ഡിഗ്രി മൂല്യനിർണയവും ഇഡാപ്റ്റ് ഇ-സ്കൂളിനെ മറ്റു സ്‌കൂളുകളിൽ നിന്നും വേറിട്ട് നിർത്തുന്നു.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

സാധാരണ ക്ലാസ് റൂമില്‍ ഇരിക്കുന്നത് പോലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നാലോ അഞ്ചോ മണിക്കൂറുകള്‍ ശ്രദ്ധിച്ചിരിക്കുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ പ്രീറെക്കോര്‍ഡ് ക്ലാസുകളിലൂടെ കുട്ടികളുടെ പഠനം ഉറപ്പുവരുത്തുകയും ലൈവ് ക്ലാസുകളില്‍ ഡിസ്‍കഷന്‍ പോലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഇഡാപ്റ്റ് ഇ-സ്കൂള്‍ മുന്‍ഗണന നല്‍കുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ പഠനം ലഭ്യമാക്കാൻ സ്കോളർഷിപ്പുകളും ഫീസിളവുകളുമുണ്ട്.

പുതിയ വിദ്യാഭ്യാസ നയം പ്രകാരം പ്ലസ്ടു കഴിഞ്ഞ കുട്ടികള്‍ ഉന്നത പഠനത്തിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷ എഴുതണം. സാധാരണ സ്കൂള്‍ സിലബസില്‍ പഠിച്ച ഒരു കുട്ടിക്ക് ഈ പരീക്ഷ ബുദ്ധിമുട്ടാകും. അവിടെയാണ് ഇഡാപ്റ്റ് സ്കൂളിന്‍റെ സിലബസ് വ്യത്യസ്തമാകുന്നത്. ഒരു വ്യക്തി നേടിയെടുത്തിട്ടുള്ള കഴിവുകളും ഒരു കമ്പനിക്ക് ആവശ്യമുള്ള കഴിവുകളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാഭ്യാസത്തിനൊപ്പം നാലാം വ്യവസായിക വിപ്ലവത്തിന്‍റെ ഭാഗമായുള്ള പുതിയ സാങ്കേതികവിദ്യകൾ കൂടി പഠിച്ചാണ് ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊഴിൽവിപണിയിലേക്ക് ഇറങ്ങുന്നത്.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

നാലാം വ്യവസായ വിപ്ലവത്തിന്‍റെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഈ കാലത്ത് വിദ്യാർത്ഥികൾക്ക് കാലോചിതമായ നൈപുണ്യവികാസം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഇഡാപ്റ്റ് ലേർണിംഗ് ആപ്പ് (edapt learning app) ആണ് ഈ ഇ-സ്‌കൂളിന് പിന്നിൽ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയിൻ, ത്രീഡി പ്രിന്‍റിംഗ് എന്നിങ്ങനെയുള്ള നൂതനസാങ്കേതിക വിദ്യകളെ കുറിച്ച് അവബോധം നേടുന്നതിനും അവസരങ്ങൾ തിരിച്ചറിയാനുമായി 40 രാജ്യങ്ങളിൽ നിന്നായി ഒന്നരലക്ഷം വിദ്യാർത്ഥികളാണ് നിലവിൽ ഇഡാപ്റ്റ് ആപിന്‍റെ സേവനങ്ങൾ ഉപയോഗിക്കുന്നത്. സ്കൂളില്‍ ചേരുന്ന എല്ലാവര്‍ക്കും ആപ്പിലെ 100 ഓളം കോഴ്സുകള്‍ സൌജന്യമായി ചെയ്യാനുള്ള അവസരവുമുണ്ട്.

ഉമര്‍ അബ്ദുസ്സലാം, സി.ഇ.ഒ, ഇഡാപ്റ്റ് ഇ-സ്കൂള്‍
ഉമര്‍ അബ്ദുസ്സലാം, സി.ഇ.ഒ, ഇഡാപ്റ്റ് ഇ-സ്കൂള്‍

സ്‌കൂളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്കും edapt.school എന്ന വിലാസത്തിൽ വെബ്സൈറ്റ് സന്ദർശിക്കാം. സ്‌കൂളിനെ പരിചയപ്പെടുത്തുന്ന സൗജന്യ വെബിനാറുകൾ എല്ലാ ദിവസവും ഉണ്ട്. വാട്‍സാപ്പ് വഴിയോ മൊബൈൽ വഴിയോ ബന്ധപ്പെടാൻ 9072616100, 9072616200, 9072616300, 9072616400 എന്നീ നമ്പറുകൾ ഉപയോഗിക്കാം.

കോവിഡ് കാലത്തിന് ശേഷവും, പഠിക്കാന്‍ ഇനി സ്കൂളില്‍ പോകണമെന്നില്ല

ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്വല്‍ സ്കൂള്‍ ഇഡാപ്റ്റിന്‍റെ വിശേഷങ്ങള്‍ കാണാം:

പൂര്‍ണമായും ഓണ്‍ലൈനില്‍ ഒരു സ്കൂള്‍! വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് സിലബസുകാരുടെ കൂടെ പരീക്ഷ എഴുതാനുള്ള...

Posted by MediaoneTV on Saturday, September 26, 2020