LiveTV

Live

Kerala

ഡോ.അനൂപ് കൃഷ്ണയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന അനൂപ് കൃഷ്ണ നടത്തിയ ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരണപെട്ടിരുന്നു

ഡോ.അനൂപ് കൃഷ്ണയുടെ ആത്മഹത്യ; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഡോ.അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്തതിന് പിന്നിലെ സാഹചര്യം മനസിലാക്കാൻ പൊലീസ് അന്വേഷണം വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കടപ്പാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന അനൂപ് കൃഷ്ണ നടത്തിയ ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങളിൽ മനം നൊന്ത് ആത്മഹത്യ ചെയുന്നുവെന്ന് കുറിപ്പ് എഴുതിയതിന് ശേഷം അനൂപ് ആത്മഹത്യ ചെയുന്നത്.

അനൂപ് കൃഷ്ണയുടെ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്തുടനീളം ഡോക്ടർമാരുടെ നേത്രത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം അവശ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയക്കിടെ കുട്ടി മരിക്കാനിടയായതെങ്ങനെയെന്നതും അന്വേഷിക്കുമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി പറഞ്ഞു . സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപെട്ടു.

കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കൽ ബോർഡ്‌ പരിശോധിക്കണമെന്നും ഡോക്ടർക്ക് മാനസിക സംഘർഷം ഉണ്ടായ സാഹചര്യങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ എന്താണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഗം റഹീം സമർപ്പിച്ച പരാതി.