LiveTV

Live

Kerala

മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രിയുടെ പെര്‍സണല്‍ സ്റ്റാഫിലെ ഒരംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍

മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. മന്ത്രിയുടെ പെര്‍സണല്‍ സ്റ്റാഫിലെ ഒരംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. മന്ത്രി എം.എം മണിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ‍് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ‌

ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്