LiveTV

Live

Kerala

പ്രത്യേക തരം പാർട്ടി, രക്തസാക്ഷികളും പ്രതികളും ഇനി ഇവർക്ക് സ്വന്തം: അനില്‍ അക്കര

അഡ്വ എം കെ മുകുന്ദന്‍ സിപിഎമ്മിലേക്കെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി അനില്‍ അക്കര

പ്രത്യേക തരം പാർട്ടി, രക്തസാക്ഷികളും പ്രതികളും ഇനി ഇവർക്ക് സ്വന്തം: അനില്‍ അക്കര

കോണ്‍ഗ്രസ് നേതാവും തൃശൂര്‍ കോര്‍പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവുമായ അഡ്വ എം കെ മുകുന്ദന്‍ സിപിഎമ്മിലേക്കെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി അനില്‍ അക്കര എംഎല്‍എ. എസ്.എഫ്.ഐ നേതാവ് കൊച്ചനിയന്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു മുകുന്ദന്‍. ഇക്കാര്യം പരാമര്‍ശിച്ചാണ് അനില്‍ അക്കരയുടെ വിമര്‍ശനം. എന്നാല്‍ കോടതി മുകുന്ദനെ വെറുതെ വിട്ടതിനാല്‍ അക്കാര്യം അടഞ്ഞ അധ്യായമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.

"തൃശ്ശൂരിലെ ഒരു പ്രത്യേക തരം പാർട്ടിക്ക് അപൂർവ്വ നേട്ടം. രക്തസാക്ഷികളും, പ്രതികളും ഇനി ഇവർക്ക് സ്വന്തം. രക്തസാക്ഷി- 02 പ്രതികൾ- 02 "- എന്നാണ് അനില്‍ അക്കര പറഞ്ഞത്.

കൊച്ചനിയന്‍ വധക്കേസില്‍ രണ്ടാംപ്രതിയായിരുന്ന മുകുന്ദനെ കോടതി വെറുതെ വിടുകയായിരുന്നു. നാല് തവണ കോര്‍പറേഷനില്‍ യുഡിഎഫ് കൗണ്‍സിലറായി. കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. നാല് തവണ കൗണ്‍സിലറായിരുന്ന തന്നെ ടി.എന്‍ പ്രതാപന്‍ എം.പിയും പത്മജ വേണുഗോപാലും ചേര്‍ന്ന് കൗണ്‍സിലര്‍മാരെ ഭീഷണിപ്പെടുത്തി നേതൃസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നെന്നാണ് മുകുന്ദന്റെ പരാതി. ബി.ജെ.പി.യുമായി ചേര്‍ന്ന് കോണ്‍ഗ്രസ് കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ നടത്തിയ നീക്കങ്ങളെ താന്‍ എതിര്‍ത്തിരുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു.

തൃശ്ശൂരിലെ ഒരു പ്രത്യേക തരം പാർട്ടിക്ക് അപൂർവ്വ നേട്ടം. രക്തസാക്ഷികളും, പ്രതികളും ഇനി ഇവർക്ക് സ്വന്തം 😀 രക്തസാക്ഷി -02 പ്രതികൾ -02

Posted by ANIL Akkara M.L.A on Tuesday, October 6, 2020