LiveTV

Live

Kerala

സനൂപിന്റെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയക്ക് പിറകല്‍ അടിയേറ്റതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സനൂപിന്റെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

തൃശൂർ കുന്നംകുളം പുതുശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കുന്നുംകളും എ.സി.പിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കൊല്ലപ്പെട്ട സനൂപിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ സംസ്കരിച്ചു.

പുതുശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാനകുമെന്നാണ് പേലീസ് പ്രതീക്ഷിക്കുന്നത്.

ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നണ് പരുക്കേറ്റവര്‍ മൊഴി നല്‍കിയിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. അതേ സമയം പ്രതികള്‍ക്ക് ബി.ജെ.പിയുമായും സംഘ്പരിവര്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന സി.പി.എം ആരോപണം ബി.ജെ.പി നേതൃത്വം നിഷേധിച്ചിരുന്നു.

കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയക്ക് പിറകല്‍ അടിയേറ്റതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സനൂപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പുതുശ്ശേരിയിലെ ഇം.എസ് സ്മാരക ഹോളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്തില്‍ മൃതദേഹം സംസ്കരിച്ചു.