LiveTV

Live

Kerala

മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; കേരള പത്രപ്രവർത്തക യൂണിയൻ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു

സിദ്ദീഖ് കാപ്പന്‍റെ കുടുംബാംഗങ്ങളെ ഇത് വരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് വിവരം അറിയിച്ചിട്ടില്ല എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; കേരള പത്രപ്രവർത്തക യൂണിയൻ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു

ദലിത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തർപ്രദേശിലെ ഹാഥ്റാസിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു.

ഡി.കെ ബസു കേസിൽ സുപ്രീം കോടതി പുറപ്പടിവിച്ച മാർഗ്ഗ രേഖയുടെ ലംഘനം കാപ്പന്‍റെ അറസ്റ്റിൽ ഉണ്ടായി എന്ന് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന്‍റെ കുടുംബാംഗങ്ങളെ ഇത് വരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് വിവരം അറിയിച്ചിട്ടില്ല എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ആണ് സിദ്ദീഖ് കാപ്പൻ ഹാഥ്റാസിലേക്ക് പോയത് എന്നും ഹേബിയസ് കോർപസിൽ കേരള പത്രപ്രവർത്തക യൂണിയൻ പറഞ്ഞു.

മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; യു.പി പൊലീസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു: കെ.യു.ഡബ്ല്യു.ജെ
Also Read

മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; യു.പി പൊലീസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു: കെ.യു.ഡബ്ല്യു.ജെ

നിയമവിരുദ്ധ തടങ്കലിൽനിന്ന് മാധ്യമപ്രവർത്തകനെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയൻ കത്തയച്ചിരുന്നു. സർക്കാർ, പൊലീസ് തലത്തിൽ ഇടപെടൽ അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.