LiveTV

Live

Kerala

ബംഗളൂരു മയക്കുമരുന്നു കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

മലയാള സിനിമയുമായി അടുത്ത ബന്ധമുള്ള അനൂപിന് ബംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന് അനീഷ് മൊഴി നല്‍കിയിരുന്നു.

ബംഗളൂരു മയക്കുമരുന്നു കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ബംഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിയ്ക്ക് ബംഗളൂരു ശാന്തിനഗറിലെ ഓഫിസില്‍ ഹാജരാകണമെന്നാണ് ഇ.ഡി നോട്ടീസ് നല്‍കിയത്.

മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത മലയാളി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന് ഇ.ഡി നോട്ടിസ് അയച്ചത്. കച്ചവടത്തിനായി ഹവാല പണം ഉപയോഗിച്ചുണ്ടെന്ന കണ്ടെത്തലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി കേസ് അന്വേഷിയ്ക്കാന്‍ കാരണം.

മലയാള സിനിമയുമായി അടുത്ത ബന്ധമുള്ള അനൂപിന് ബംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന് അനീഷ് മൊഴി നല്‍കിയിരുന്നു.

മയക്കുമരുന്ന് കച്ചവടത്തിനായി ഹവാല പണം ഉപയോഗിച്ചുണ്ടെന്ന കണ്ടെത്തലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി കേസ് അന്വേഷിയ്ക്കാന്‍ കാരണം. ബംഗളൂരു പരപ്പന ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ച ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു.