LiveTV

Live

Kerala

'മന്ത്രി എ.സി മൊയ്തീന്‍റെ ശബ്ദം എസ്.ഡി.പി.ഐയുടേത്'; ബി ഗോപാലകൃഷ്ണൻ

എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ആർ.എസ്.എസ്-ബി.ജെ.പി ബന്ധമുണ്ടെന്ന് പറഞ്ഞതെന്നും മന്ത്രി തീവ്രവാദികളുടെ നാവായി പ്രവർത്തിക്കുന്നതായും ഗോപാലകൃഷ്ണന്‍ ചോദിച്ചു

'മന്ത്രി എ.സി മൊയ്തീന്‍റെ ശബ്ദം എസ്.ഡി.പി.ഐയുടേത്'; ബി ഗോപാലകൃഷ്ണൻ

തൃശൂർ ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്, ബി.ജെ.പി ബന്ധമുള്ളവരാണ് എന്ന മന്ത്രി എ.സി മൊയ്ദീന്‍റെ ആരോപണത്തിനെതിരെ ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ആർ.എസ്.എസ്-ബി.ജെ.പി ബന്ധമുണ്ടെന്ന് പറഞ്ഞതെന്നും മന്ത്രി തീവ്രവാദികളുടെ നാവായി പ്രവർത്തിക്കുന്നതായും ഗോപാലകൃഷ്ണന്‍ ചോദിച്ചു. മന്ത്രിയുടെ ശബ്ദം എസ്.ഡി.പി.ഐയുടേതാണെന്നും പ്രതികളുടെ ആർ.എസ്.എസ് ബി.ജെ.പി ബന്ധം തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിക്കുന്നതായും ഗോപാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. വിഷയത്തില്‍ പൊലീസും, മന്ത്രിയും ചേർന്ന് ആസൂത്രിതമായി നീങ്ങുന്നതായും മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയതായും ഗവർണ്ണർക്ക് പരാതി നൽകുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

മന്ത്രി എ.സി മൊയ്തീനെതിരെ ബി.ജെ.പി നിയമ നടപടികൾ ആരംഭിച്ചതായും മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിന് മുന്നിൽ നാളെ ഉപവാസ സമരം സംഘടിപ്പിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സനൂപിന്‍റെ കൊലപാതകത്തെ ബി.ജെ.പി അപലപിക്കുന്നതായും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.