LiveTV

Live

Kerala

മലങ്കര സഭാ തര്‍ക്കം; മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച നടത്തും

മലങ്കര സഭാ തര്‍ക്കത്തില്‍ യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് ചർച്ച

മലങ്കര സഭാ തര്‍ക്കം; മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച നടത്തും

മലങ്കര സഭാ തര്‍ക്കത്തില്‍ യാക്കോബായ - ഓർത്തഡോക്സ് വിഭാഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. 45 വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരുപക്ഷവും പങ്കെടുക്കുന്നത്. മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ ഓർത്തഡോക്സ് സഭയിൽ നിന്നും ഡോ.തോമസ് മാർ തീമോത്തിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ യാക്കോബായ സഭയിൽ നിന്നും ചർചകളിൽ പങ്കെടുക്കും.