LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് നിർമിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്; മീഡിയവണ്‍ ഇംപാക്ട്

കോഴിക്കോട് മെഡിക്കൽ കോളേജ്, വയനാട് കൊവിഡ് ആശുപത്രികളിലും അധിക ഓക്സിജൻ വിതരണത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് നിർമിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്; മീഡിയവണ്‍ ഇംപാക്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് നിർമിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. 21 ദിവസം കൊണ്ട് നടപടി സ്വീകരിക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഓക്സിജൻ ക്ഷാമമെന്ന മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.

ലിക്വിഡ് ഓക്സിജൻ പ്ലാന്റ് നിർമിക്കുന്നതിനായി 93 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി കൊണ്ടാണ് ജില്ലാ കലക്ടർ ഉത്തരവിറക്കിയത്. ജില്ലയിൽ ദിവസവും ആയിരത്തിലധികം കൊവിഡ് രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ 21 ദിവസത്തിനകം ഓക്സിജൻ വിതരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവിൽ പറയുന്നത്. പ്ലാന്റ് നിർമിക്കുന്നതിനുള്ള ചുമതല മെഡിക്കൽ സർവീസസ് കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിരിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളിൽ കൂടുതലും ശ്വാസതടസ്സമുള്ളവരാണ്. പുതിയ ഓക്സിജൻ ടാങ്ക് വേണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മെയ് മാസത്തിൽ മെഡിക്കൽ കോളജ് കത്ത് നൽകിയിരുന്നു. എന്നാൽ നടപടിയായത് അഞ്ച് മാസത്തിന് ശേഷവും. സമാനമായ സ്ഥിതി തന്നെയായിരുന്നു മറ്റ് മെഡിക്കൽ കോളേജുകളിലും. മീഡിയ വൺ വാർത്തയെ തുടർന്ന് ഓക്സിജൻ ക്ഷാമം പരിഹരിക്കാനുള്ള നടപടിയായി. കോഴിക്കോട് മെഡിക്കൽ കോളേജ്, വയനാട് കൊവിഡ് ആശുപത്രികളിലും അധിക ഓക്സിജൻ വിതരണത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.