LiveTV

Live

Kerala

ഐ ഫോണ്‍ വിവാദം: ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി

ചെന്നിത്തലയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നു

ഐ ഫോണ്‍ വിവാദം: ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി

ഐ ഫോൺ വിവാദത്തിലെ രമേശ് ചെന്നിത്തലയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നു. നിയമോപദേശം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

യു എ ഇ ദേശീയ ദിനാഘോഷത്തിന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോൺ സമ്മാനമായി നൽകിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നത്. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ ആസൂത്രിതമാണെന്നും ചടങ്ങിൽ നൽകിയ 5 ഐ ഫോണുകൾ ആരൊക്കെ കൊണ്ടുപോയെന്ന് കണ്ടെത്തണമെന്നുമാണ് ചെന്നിത്തല ഡിജിപിയ്ക്ക് നൽകിയ പരാതി.

എന്നാൽ കേസെടുക്കാതെ ഐഎംഇഐ നമ്പറുകൾ ഉപയോഗിച്ച് ഫോണുകൾ ആരൊക്കെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തുക അപ്രായോഗികമെന്നാണ് പൊലീസ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ടല്ലാത്തതിനാൽ മൊബൈൽ കമ്പനിക്കും നിയമ തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നത്.

കേസെടുക്കുന്നതിൽ ചെന്നിത്തലയ്ക്ക് യോജിപ്പാണെങ്കിൽ വിശദമായ പരാതിയും മൊഴിയും ശേഖരിച്ച ശേഷമാകും തുടർനടപടി. നിലവിൽ ലഭിച്ചിരിക്കുന്ന പരാതിയിൽ ആശയക്കുഴപ്പമുള്ളതിനാൽ നിയമോപദേശത്തിന് അയച്ചിരുന്നു. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.