LiveTV

Live

Kerala

കോടതി ഉത്തരവിനിടയിലും പൊളിക്കാതെ കാപ്പിക്കോ റിസോര്‍ട്ട്

മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുകയും കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാതിരിക്കുകയും ചെയ്യുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

കോടതി ഉത്തരവിനിടയിലും പൊളിക്കാതെ കാപ്പിക്കോ റിസോര്‍ട്ട്

സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ വൈകുന്നു. തീരദേശനിയമം പാലിക്കാതെ കായല്‍ കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കോടതി ഉത്തരവിട്ടത്.

റിസോര്‍ട്ട് പൊളിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനൊപ്പമാണ് പാണാവള്ളി നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ 17.34 ഏക്കറില്‍ 54 വില്ലകളുള്ള റിസോര്‍ട്ട് പൊളിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. പൊളിച്ചു നീക്കുന്നതിലെ ചെലവുവഹിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പാണാവള്ളി പഞ്ചായത്ത് നേരത്തെ അറിയിച്ചതാണ്.

സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കില്‍ മാത്രമേ പൊളിക്കല്‍ നടക്കൂ. ഇതിനായി സര്‍ക്കാറിന് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ല. കോവിഡ് 19 ആയതിനാല്‍ നടപടി വൈകുന്നതായാണ് സൂചന. അതേസമയം മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുകയും കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാതിരിക്കുകയും ചെയ്യുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.