LiveTV

Live

Kerala

രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സത്യാഗ്രഹം

കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ 48 മണിക്കൂർ റിലേ സത്യാഗ്രഹം തുടരുകയാണ്.

രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സത്യാഗ്രഹം

രോഗിയെ പുഴുവരിച്ച സംഭവത്തിൽ എടുത്ത നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം ശക്തം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ 48 മണിക്കൂർ റിലേ സത്യാഗ്രഹം തുടരുകയാണ്. നഴ്‌സുമാരുടെ സംഘടനയും ഇന്ന് മുതൽ റിലേ സത്യാഗ്രഹം നടത്തും.

സസ്പെൻഷൻ നടപടി പിൻവലിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീരുമാനം. കെജിഎംസിടിഎയുടെ റിലേ സത്യാഗ്രഹം തുടരുകയാണ്‌. അനുകൂല തീരുമാനo ഉണ്ടായില്ലെങ്കില്‍ നാളെ മുതൽ നോണ്‍ കോവിഡ് ചികിത്സ നൽകില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു.

നടപടി പിൻവലിച്ചില്ലെങ്കിൽ മറ്റ് മെഡിക്കൽ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും, ഓൺലൈൻ ക്ളാസുകൾ അടക്കം നിർത്തിവയ്ക്കുമെന്നും മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.. രോഗിയെ പുഴുവരിച്ച സംഭവത്തിൽ യഥാർത്ഥ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ് നടപടി എടുത്തതെന്നാണ് കെജിഎംസിടിഎയുടെ നിലപാട്. നഴ്സുമാരുടെ സംഘടനയായ കെജിഎൻയു ഇന്ന് റിലേ സത്യാഗ്രഹം ആരംഭിക്കും. ഇന്നലെ പ്രതിഷേധത്തിന് പിന്തുണ നൽകി തൃശൂർ, കൊച്ചി മെഡിക്കൽ കോളജുകളിലെ നോഡൽ ഓഫിസർമാർ രാജിവെച്ചിരുന്നു.